തിരുവനന്തപുരം. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നു. നേരത്തെ എടുത്ത ഹെലികോപ്റ്ററിന്റെ വാടക കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ജീവനക്കാര്‍ക്ക് പോലും ശമ്പളം നല്‍കുവാന്‍ ഇല്ലാതെ കടം വാങ്ങുന്ന സര്‍ക്കരാണ് ഇപ്പോള്‍ അനാവശ്യ ചിലവുകള്‍ക്കായി വീണ്ടും പണം ധൂര്‍ത്തടിക്കുന്നത്.
സംസ്ഥാനത്ത് ഇന്ധന നികുതി അടക്കം വര്‍ധിപ്പിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. സാമൂഹിക പെന്‍ഷന്‍ നല്‍കുവാന്‍ എന്ന പേരിലാണ് ഇന്ധന നികുതി വര്‍ധിപ്പിച്ചത്. ഇതിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധമാണ് നടത്തിവരുന്നത്. സാമൂഹിക പെൻഷൻ നൽകുന്നതിനായി രൂപീകരിച്ച കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന് 6000 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടി നൽകാനും മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്.