ബിഗ് ബോസ് സീസണ്‍ അഞ്ച് ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒടുവില്‍ ഷോ തുടങ്ങിയതും തര്‍ക്കങ്ങളും വാക്കേറ്റവുമൊക്കെയായി മത്സരാര്‍ഥികള്‍ ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. എല്ലാവരും സ്‌ക്രീന്‍ സ്പേസ് സ്വന്തമാക്കുക എന്ന ലക്ഷ്യത്തിന് പിന്നാലെയാണ്. വൈബര്‍ ഗുഡ് ദേവു ആദ്യ ദിവസങ്ങളില്‍ തന്നെ സ്വന്തം തട്ടകം ഉറപ്പിച്ചിരുന്നു.
എന്നാല്‍ വിഷ്ണു ജോഷിയുമായി ടാസ്‌കിനിടയിലുണ്ടായ തര്‍ക്കം നേരത്തെ ഉണ്ടാക്കി വെച്ച ഇമേജുകളെല്ലാം തകര്‍ക്കുന്ന അവസ്ഥയിലേക്ക് എത്തി. ഒറ്റ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ സ്റ്റാറാവാന്‍ വിഷ്ണുവിന് സാധിക്കുകയും ദേവുവിന് വിമര്‍ശനം ലഭിക്കുകയും ചെയ്തു. ഈ സീസണിലെ ആദ്യ വീക്ക്ലി ടാസ്‌കിലാണ് വിഷ്ണുവും ദേവുവും തമ്മില്‍ വഴക്കുണ്ടാവുന്നത്. മിഥുന്‍ സൂക്ഷിച്ചിരുന്ന ഗോള്‍ഡന്‍ കട്ട സൂത്രത്തില്‍ തട്ടിയെടുത്ത ദേവുവിനെ വിഷ്ണു പ്രൊവോക്ക് ചെയ്യിപ്പിക്കുയായിരുന്നു.
തന്റെ മകള്‍ കൂടി കാണുന്ന ഷോ ആണെന്നും തന്നെ മോശക്കാരിയായി ചിത്രീകരിക്കുകയാണെന്നും പറഞ്ഞ് ദേവു ഗോള്‍ഡന്‍ കട്ട വലിച്ചെറിഞ്ഞു. പിന്നീട് വിഷ്ണുവിനോട് സംസാരിക്കാന്‍ ദേവു തയ്യാറുമായില്ല. എന്നാല്‍ സത്യത്തില്‍ ദേവു കാണിച്ചത് മണ്ടത്തരമാണെന്ന് സഹമത്സരാര്‍ഥികളെല്ലാം പറഞ്ഞതോടെയാണ് അവര്‍ സ്വന്തം തെറ്റ് മനസിലാക്കുന്നത്. വിഷ്ണുവിനോട് സംസാരിക്കണമെന്ന് മനീഷ ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മില്‍ പ്രശ്നം പറഞ്ഞ് തീര്‍ത്തിരിക്കുകയാണ്. ഗെയിമിന്റെ ഭാഗമായിട്ടാണെങ്കിലും വിഷ്ണുവിനോട് പ്രശ്നം പറഞ്ഞു തീര്‍ക്കണമെന്നാണ് മനീഷ ആവശ്യപ്പെട്ടത്.
ഒടുവില്‍ ഇരുവരും തമ്മില്‍ സംസാരിക്കുകയും സൗഹൃദത്തിലേക്ക് തിരിച്ച് വന്നതുമായ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ഞാന്‍ കാരണം ദേവുവിന്റെ മാതാപിതാക്കള്‍ക്കോ കുഞ്ഞിനോ വിഷമം ആയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. അങ്ങനെ മോശമായി പുറത്ത് പോകാന്‍ ഉദ്ദേശിച്ചല്ല ഞാനത് പറഞ്ഞത്. അങ്ങനൊരു അര്‍ഥത്തില്‍ പോയിട്ടുണ്ടെങ്കില്‍ അതല്ലെന്ന് പറയുകയാണ്. ഇനി വിഷമം ആയിട്ടുണ്ടെങ്കില്‍ എന്റെ മനസില്‍ നിന്നും ക്ഷമ ചോദിക്കുകയാണെന്നാണ് വിഷ്ണു പറയുന്നത്.
ഇതേ വീഡിയോയില്‍ ദേവുവും തന്റെ തെറ്റ് ഏറ്റുപറഞ്ഞിരുന്നു. ഞാനും അന്ന് കുറച്ചധികം ബഹളമുണ്ടാക്കിയിരുന്നു. കുറച്ച് മോശം വാക്കുകളൊക്കെ ഞാനും ഉപയോഗിച്ചു, കാരണം ഇവന്‍ പറഞ്ഞത് ഇമോഷണലി തനിക്ക് കൊണ്ടിരുന്നു, ഇപ്പോള്‍ ഞങ്ങള്‍ നല്ല കട്ട സൗഹൃദത്തിലാണെന്നുമാണ്’, ദേവു പറയുന്നത്. അതേ സമയം ഈ സീസണിലെ ഏറ്റവും ഗംഭീരമായ പ്രകടനമായിട്ടാണ് ദേവുവും വിഷ്ണുവും തമ്മിലുള്ള വഴക്കിനെ പ്രേക്ഷകര്‍ സ്വീകരിച്ചത്.