ന്യൂഡല്‍ഹി. പാചക വാതക വില കുത്തനെ കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 351 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില കൊച്ചിയില്‍ 1110 രൂപയായി ഉയര്‍ന്നു. അതേസമയം വാണിജ്യ സിലിണ്ടറിന് 2124 രൂപയുമായി. രാജ്യത്തെ എണ്ണക്കമ്പിനികളുടെ യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
കൂട്ടിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിച്ചത് ഹോട്ടല്‍ ഭക്ഷണത്തിന്റെ ഉള്‍പ്പെടെ നിരക്ക് ഉയരാന്‍ കാരണമാകും. സമീപകാലത്ത് പാചക വാതക വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിത്. പാചക വാതകത്തിന് കൃത്യമായി സബ്സിഡി നല്കുകയാണെങ്കില് വിലക്കയറ്റത്തില്‍ ബുദ്ധിമുട്ടുന്ന ജനത്തിന് ആശ്വാസമാകും. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സബ്സിഡി നല്‍കുന്നില്ല.