സാങ്കേതിക വിദ്യയുടെ വിപ്ലവകാലത്ത് നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ത്താ അവതാരകയെ അവതരിപ്പിച്ച് രാജ്യത്തെ പ്രമുഖ മീഡിയ സ്ഥാപനമായ ഇന്ത്യാ ടുഡേ ഗ്രൂപ്പ്. ശനിയാഴ്ച ഇന്ത്യാ ടുഡേ കോണ്‍ക്ലേവിലായിരുന്നു പിതിയ എ ഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന അവതാരകയെ അവതരിപ്പിച്ചത്. സന എന്ന് പേരില്‍ അറിയപ്പെടുന്ന എ ഐ അവതാരിക ഇന്ത്യാ ടുഡേ ഗ്രൂപ്പിന് കീഴിലെ ആജ് തക് ചാനലിലാണ് സന പ്രവര്‍ത്തിക്കുക.
ഒന്നിലധികം ഭാഷകള്‍ കൈകാര്യം ചെയ്യുന്ന സന മനോഹരമായി തന്നെ വാര്‍ത്തകള്‍ അവതരിപ്പിക്കുന്നു. സമര്‍ത്ഥയായ, മനോഹരിയായ, പ്രായമില്ലാത്ത, ക്ഷീണമില്ലാത്ത,നിരവധി ഭാഷകള്‍ സംസാരിക്കുന്ന പൂര്‍ണമായും തന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അവതാരക എന്ന നിലയിലാണ് കല്ലി പുരി സനയെ പരിചയപ്പെടുത്തിയത്. ചാനല്‍ ദിവസേനയുള്ള വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതിനാണ് സനയെ ഉപയോഗിക്കുക.
ചാനലിന്റെ പ്രേക്ഷകരോട് സന സംവദിക്കുന്ന ഒരു പരിപാടിയും ചാനലിലുണ്ട്. ഒപ്പം എല്ലാ ദിവസത്തെയും പ്രധാന വാര്‍ത്തകള്‍ സന അവതരിപ്പിക്കും. യഥാര്‍ത്ഥ വാര്‍ത്താ അവതാരകരുടെ മേല്‍നോട്ടത്തിലാണ് സനയുടെ പ്രവര്‍ത്തനം. അത്ഭുതപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യകള്‍ എത്തുമ്പോഴാണ് രാജ്യത്തെക്കും പുതിയ ആശയം എത്തുന്നത്.