ബെംഗളൂരു. ബഹിരാകാശ ഗവേഷണ രംഗത്തെ വലിയ ശക്തിയായ ഇന്ത്യ ബഹിരാകാശ വിനോദ സഞ്ചാര മേഖലയിലേക്കും എത്തുന്നു. 2030 ഓടെ ഇന്ത്യക്കാരുടെ ബഹിരാകാശ വിനോദ സഞ്ചാരമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുവാന്‍ സാധിക്കുമെന്നാണ് ഇസ്‌റോ കരുതുന്നത്. സുരക്ഷിതമായി ഇന്ത്യക്കാര്‍ക്ക് ബഹിരാകാശത്ത് എത്തുവാന്‍ സാധിക്കുന്ന പുനരുപയോഗിക്കാവുന്ന മൊഡ്യൂള്‍ നിര്‍മ്മിക്കുവാനുള്ള ശ്രമത്തിലാണെന്ന് ഇസ്‌റോ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു.
ഏകദേശം 6 കോടി രൂപ ചിലവ് വരുന്ന യാത്രയ്ക്ക് 2030ഓടെ ഇന്ത്യക്കാര്‍ക്ക് സാധിക്കും. ലോകത്ത് നിരവധി കമ്പനികള്‍ ഇതിനോടകം ബഹിരാകാശ ടൂറിസത്തിലേക്ക് എത്തിയിട്ടുണ്ട്. ഇത്തരം കമ്പനികളുമായി മത്സരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഇസ്‌റോ. വളരെ സുരക്ഷിതമായി യാത്ര ചെയ്യുവാന്‍ സാധിക്കുന്ന വിധത്തിലാണ് റോക്കറ്റും മനുഷ്യരെ വഹിക്കുന്ന പേടകവും തയ്യാറാക്കുന്നത്. 15 മിനിറ്റായിരിക്കും ബഹിരാകാശ സഞ്ചാരിക്ക് ബഹിരാകാശത്ത് കഴിയുവാന്‍ സാധിക്കുക.