ക്യാന്‍ഡില്‍ നിര്‍മാണത്തിലൂടെ മികച്ച വരുമാനം നേടുകയാണ് കാഞ്ഞിരപ്പള്ളി സ്വദേശി ജോസഫ്. 2015-ല്‍ ബോട്ടില്‍ ആര്‍ട്ട് നിര്‍മാണത്തിലൂടെയാണ് ജോസഫ് ഈ രംഗത്തേക്ക് എത്തുന്നത്. ബോട്ടില്‍ ആര്‍ട്ടില്‍ വിത്യസ്തതകള്‍ കൊണ്ടുവരുവാന്‍ ജോസഫിന് സാധിച്ചു. എന്നാല്‍ പിന്നീട് ക്യാന്‍ഡില്‍ നിര്‍മാണത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുയായിരുന്നു. 2022-ലാണ് ജോസഫ് ക്യാന്‍ഡില്‍ നിര്‍മാണം ആരംഭിക്കുന്നത്.
നിരവധി ആവശ്യക്കാരാണ് ഇന്ന് ഈ ചെറുപ്പക്കാരനെ തേടി എത്തുന്നത്. വിത്യസ്തമായ നിരവധി കാന്‍ഡിലുകള്‍ ജോസഫ് നിര്‍മിച്ച് വിപണിയില്‍ എത്തിക്കുന്നുണ്ട്. മെഴുകിന്റെ മനോഹരമായ നിരവധി രൂപങ്ങള്‍ ജോസഫ് നിര്‍മിക്കുന്നുണ്ട്. തുടക്കത്തില്‍ മൂന്ന് മെഴുക് രൂപങ്ങളാണ് നിര്‍മിച്ചത്. ആവശ്യക്കാര്‍ കൂടിയതോടെ മറ്റ് ക്യാന്‍ഡില്‍ രൂപങ്ങളുടെ നിര്‍മാണവും ആരംഭിച്ചു. ഏറ്റവും മികച്ച മെഴുക് കൊണ്ടാണ് ജോസഫ് ക്യാന്‍ഡില്‍ നിര്‍മിക്കുന്നത് അതിനാല്‍ തന്നെ കല്യാണം, മാമോദീസ പോലുള്ള പല ചടങ്ങുകള്‍ക്കും ഈ ക്യാന്‍ഡിലുകള്‍ ഉപയോഗിക്കുന്നു.
നിലവില്‍ കേരളത്തിന് പുറത്തും ജോസഫിന്റെ ക്യാന്‍ഡിലുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ബിസിനസ് ആരംഭിച്ചപ്പോള്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിട്ടത് ക്യാന്‍ഡില്‍ നിര്‍മാണത്തിനുള്ള മോള്‍ഡുകള്‍ കണ്ടെത്തുന്നതിലായിരുന്നുവെന്ന് ജോസഫ് പറയുന്നു. ഇന്ത്യയില്‍ മികച്ച ഗുണമേന്മയുള്ള മോള്‍ഡുകള്‍ ലഭിക്കാതെ വന്നതോടെ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്താണ് ജോസഫ് ക്യാന്‍ഡില്‍ നിര്‍മാണം ആരംഭിച്ചത്.
സോഷ്യല്‍ മീഡിയവഴി ജോസഫിന്റെ ബിസിനസ് കൂടുതലും. ക്യാന്‍ഡില്‍ വാങ്ങുവാന്‍ ദൂര ദേശത്ത് നിന്നുപോലും ആളുകള്‍ എത്തുന്നുണ്ട്. മറ്റ് നിര്‍മാതാക്കളും കൂടിയ വിലയ്ക്ക് നല്‍കുന്ന ഉത്പന്നങ്ങള്‍ ഗുണമേന്മയില്‍ വിട്ടുവീഴ്ച ഇല്ലാതെ ജോസഫ് കുറഞ്ഞി വിലയ്ക്കാണ് വിപണിയില്‍ എത്തിക്കുന്നത്. സുഗന്ധ വ്യഞ്ജനങ്ങള്‍ കൊണ്ട് നിര്‍മിച്ച കാന്‍ഡികളും ഇന്ന് ജോസഫ് നിര്‍മിക്കുന്നുണ്ട്. കത്തിക്കുമ്പോള്‍ പല തരത്തിലുള്ള സുഗന്ധം ലഭിക്കുന്ന കാന്‍ഡിലുകളും നിര്‍മിക്കുന്നുണ്ട്.