കൊച്ചി. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീ പിടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ വിഷപ്പുക കൊച്ചിയിലെ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കുകയാണ്. കൊച്ചി നഗരത്തിലെ വായുമലിനീകരണം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. അപകടകരമായ രീതിയിലാണ് വായുമലിനീകരണം വര്‍ധിക്കുന്നത്. 40 മൈക്രോഗ്രാമിന് മുകളിലുള്ള മലിനീകരണം ആരോഗ്യത്തിന് അപകടകരമാണെന്ന് ഇരിക്കെ 105 മൈക്രോഗ്രാമാണ് നിലവിലെ കൊച്ചിയിലെ വായുമലിനീകരണം.
മലിന്യ കേന്ദ്രത്തിലെ വായു പൂര്‍ണമായും നീയന്ത്രിക്കുവനുള്ള പ്രവര്‍ത്തനം നടന്ന് വരുകയാണ്. ബ്രഹ്‌മപുരത്തും സമീപപ്രദേശങ്ങളിലും ഉള്ളവര്‍ വീടുകളില്‍ തന്നെ കഴിയണമെന്നാണ് ജില്ലാ ഭരണകൂടും നിര്‍ദേശിച്ചിരിക്കുന്നത്. തീ പിടിച്ച് നാല് ദിവസം പിന്നിടുമ്പോള്‍ 80 ശതമാനത്തോളം തീ നിയന്ത്രണവിധേയമാക്കിയതായിട്ടാണ് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറയുന്നത്.
110 ഏക്കറോളം വരുന്ന മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ 25 അടിയോളം ഘനത്തില്‍ പ്ലാസ്റ്റിക് മാലിന്യം കൂടികടക്കുകയാണ്. ഇത്രയും ഘനത്തില്‍ മാലിന്യം കൂടി കിടക്കുന്നതിനാല്‍ എത്ര വെള്ളം ഒഴിച്ചാലും അടിയിലേക്ക് വെള്ളം ഇറങ്ങിപ്പോകില്ല. ഒഴിക്കുന്ന വെള്ളം പൂര്‍ണമായും ആവിയായി പോകുകയാണ് ചെയ്യുന്നത്. അതേസമയം പ്ലാസ്റ്റിക്് അടിയില്‍ നിന്നും പൂര്‍ണമായും കത്തുന്നു. പുക ശ്വസിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിന് കാരണമാകും.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം ഉണ്ട്. നേവിയുടെ ഹെലികോപ്റ്റര്‍ അടക്കം തീ നിയന്ത്രണ വിധേയമാക്കുവാന്‍ രംഗത്തുണ്ട്. അതേസമയം കൊച്ചിയില്‍ ഇന്ന് പുകയ്ക്ക് ശമനം ഉണ്ട്. എന്നാല്‍ പ്ലാസ്റ്റിക് കത്തിയ മണം പൂര്‍ണമായും പോയിട്ടില്ല. ഇത് വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. പ്രഭാത സഫാരിക്ക് കലൂര്‍ സ്റ്റേഡിയത്തില്‍ എത്തിയ ചിലര്‍ക്ക് പുക ശ്വസിച്ചത് മൂലം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.
തീ അണയ്ക്കുവാന്‍ ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും കാറ്റിന്റെ ദിശ മാറി മാറി വരുന്നത് ഇതിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത്തരത്തില്‍ കാറ്റ് വാശുന്നത് മാലിന്യ കൂമ്പാരത്തില്‍ നിന്നും പുക കൂടുതല്‍ ഉണ്ടാകുവാനും കാരണമാകുന്നു. അതേസമയം തീപിടിത്തത്തിന്റെ കാരണം വിശദമായി അന്വേഷിക്കുവനാണ് പോലീസിന്റെ തീരുമാനം. അട്ടിമറി സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. അന്വേഷണം ശക്തമായി മുന്നോട്ട് പോകുകയാണെന്ന് പോലീസ് പറയുന്നു.