കേരളത്തിന് വിസ്മയകരമായ അമ്യൂസ്‌മെന്റ് പാര്‍ക്ക് സമ്മാനിച്ച വി ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ നേതൃത്വത്തില്‍ മറ്റൊരു പദ്ധതി കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നു. 145 കോടി രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ചിരിക്കുന്ന ചിറ്റിലപ്പിള്ളി സ്‌ക്വയറാണ് പുതിയ പദ്ധതി. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് കീഴിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കൊച്ചി സീപോര്‍ട്ട് എയര്‍പോര്‍ട് റോഡില്‍ ഭാരത് മാത കോളേജിന് എതിര്‍വശത്ത് 11 ഏക്കറിലാണ് ചിറ്റിലപ്പിള്ളി സ്‌ക്വയര്‍.
ചിറ്റിലപ്പിള്ളി സ്വകയര്‍ ആരോഗ്യ സംരക്ഷണം, സാഹസികത, കായികം, വിനോദം എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയാണ് നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണമായു പ്രൊഫഷണല്‍ രീതിയില്‍ നിര്‍മിച്ചിരിക്കുന്ന വെല്‍നസ് പാര്‍ക്കില്‍ കൊച്ചിയില്‍ താമസിക്കുന്ന എല്ലാ വര്‍ക്കും കുറഞ്ഞ ചെലവില്‍ ആരോഗ്യ പരിപാലനം സാധ്യമാകും. രാവിലെ ആറ് മുതല്‍ 9വരെ പ്രവര്‍ത്തിക്കുന്ന പാര്‍ക്കില്‍ ലോകോത്തര നിലവാരത്തിലുള്ള ഹെല്‍ത്ത് ക്ലബ്, സൈക്കളിംഗ് ട്രാക്ക്, ജോഗിങ് ട്രാക്ക് എന്നിവയുണ്ട്.
ഒരേസമയം പാര്‍ക്കില്‍ 500 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യുവാന്‍ സാധിക്കും. സാധാരണക്കാരന് പോലും ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുവാന്‍ 1,200 രൂപയാണ് ഫീസ്. ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ വിവാഹം, കോര്‍രപ്പറേറ്റ് ഇവന്റുകള്‍, ട്രെയ്‌നിംഗ് പ്രോഗ്രാമുകള്‍, എക്‌സിബിഷന്‍, സിനിമ നിശകള്‍, അവാര്‍ഡ് ഷോകള്‍ എന്നിവ നടത്തുവാന്‍ ആവശ്യമായ മള്‍ട്ടിപര്‍പ്പസ് കണ്‍വെന്‍ഷന്‍ ഹാളുകള്‍, ഇവന്റ് ഹബ്ബുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.