കഴിഞ്ഞ ദിവസം കരള്‍ രോഗത്തെ തുടര്‍ന്ന് നടന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോള്‍ ബാലയുടെ ഭാര്യ എലിസബത്ത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്. ആശുപത്രിയില്‍ അഡ്മിറ്റായി എന്ന കാര്യം മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് ബാലയെ വിഷമിപ്പിച്ചെന്നും എല്ലാവരോടും താനിക്ക് കുഴപ്പങ്ങള്‍ ഒന്നും ഇല്ലെന്ന് പറയുവാന്‍ പറഞ്ഞുവെന്നും എലിസബത്ത് ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തി.
ബാല ശക്തനാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഇതുപോലുള്ള അടിയന്തര ഘട്ടങ്ങള്‍ ഉണ്ടാകാറുണ്ട്. അപ്പോഴെല്ലാം അദ്ദേഹം ശക്തമായി തിരിച്ചെത്തും. ഇത്തവണയും അദ്ദേഹം ശക്തനായി തിരിച്ചെത്തും നിങ്ങള്‍ എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കണമെന്നും എലിസബത്ത് പറഞ്ഞു. ബാല ആശുപത്രിയിലായതോടെ നിരവധി പേര് അദ്ദേഹത്തെ കാണുവാന്‍ എത്തുന്നുണ്ട്.
സിനിമ മേഖലയിലെ സുഹൃത്തുക്കളും മുന്‍ ഭാര്യ അമൃത സുരേഷും മകള്‍ അവന്തികയും ബാലയെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. ബാലയുടെ സഹോദരന് സംവിധായകന് ശിവ ബാലയ്ക്കൊപ്പം ആശുപത്രിയിലുണ്ട്. ബാലയുടെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.