രാഹുല്‍ ഗാന്ധി ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് എം പി സ്ഥാനത്ത് നിന്നും അയോഗ്യനായതോടെയാണ് ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് (മൂന്ന്) വകുപ്പ് രാജ്യത്ത് വീണ്ടും ചര്‍ച്ചയാകുന്നത്. രാജ്യത്ത് രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ കാളയളവില്‍ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കുന്ന സുപ്രീംകോടതി വിധിക്ക് പിന്നില്‍ ഒരുമലയാളിയുടെ പേരാട്ടത്തിന്റെ കഥ കൂടിയുണ്ട്.
കേരളത്തില്‍ ചങ്ങനശ്ശേരി സ്വദേശി കുത്തുകല്ലുങ്കല്‍ കുടുബത്തിലെ ലില്ലി ഇസബെല്‍ തോമസിന്റെ പോരാട്ടമാണ് ഈ സുപ്രീംകോടതി വിധിക്ക് പിന്നില്‍. 2013-ല്‍ ഇത് സംബന്ധിച്ച് ലില്ലി നടത്തിയ പോരാട്ടമാണ് വിധിയിലേക്ക് നയിച്ചത്. നിയമനിര്‍മാണ സഭകളിലിരുന്ന് നിയമം നിര്‍മിക്കേണ്ടവര്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവരല്ലെന്നായിരുന്നു വാദം. 1968ല്‍ മദ്രാസ് സര്‍വകലാശാലയില്‍ നിന്നും എം എല്‍ ബിരുദം നേടിയാണ് ലില്ലി സുപ്രീംകോടതിയില്‍ എത്തുന്നത്.
ആദ്യ കേസ് തന്നെ സുപ്രീംകോടതിക്കെതിരെയായിരുന്നു. സുപ്രീംകോടതിയില്‍ കേസ ഫയല്‍ ചെയ്യണമെങ്കില്‍ അഢ്വക്കറ്റ് ഓണ്‍ റെക്കോര്‍ഡ് പരീക്ഷ പാസാകണമെന്ന വ്യവസ്ഥ ചോദ്യം ചെയ്തായിരുന്നു കേസ്. എന്നാല്‍കേസില്‍ തോല്‍ക്കുകയാണ് ലില്ലിക്ക് സംഭവിച്ചത്. കേസിന് വേണ്ടി പരാതിക്കാരി തയാറെടുത്തതിന്റെ പത്തിലൊന്ന് പോലും പരീക്ഷ പാസാകുവാന്‍ തയാറെടുക്കേണ്ടന്നായിരുന്നു കോടതിയുടെ നിര്‍ദേശം.
പിന്നീട് പരീക്ഷ വിജയിച്ച് സുപ്രീംകോടതിയില്‍ എത്തിയ ലില്ലി അടിയന്തരാവസ്ഥകാലത്ത് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചവര്‍ക്കായി കോടതിയില്‍ ഹാജരായി. അങ്ങനെ നിരവധി പ്രധാനപ്പെട്ട കേസുകളുമായി ലില്ലി സുപ്രീംകോടതിയില്‍ എത്തി. 91-ാം വയസ്സില്‍ 2019ല്‍ ഡല്‍ഹിയില്‍ അന്തരിച്ചു.