കര്‍ണാടകയിലെ മാണ്ഡ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂറ്റന്‍ റോഡ് ഷോ. മൈസൂരു- ബെംഗളൂര്‍ അതിവേഗപാത രാജ്യത്തിന് സമര്‍പ്പിക്കുന്നതിനോട് അനുബന്ധിച്ചാണ് റോഡ് ഷോ നടത്തിയത്. റോഡ് ഷോയിക്കായി മാണ്ഡ്യ തിരിഞ്ഞെടുത്തിലും ബി ജെ പിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. കര്‍ണാടകയില്‍ മേയ് മാസത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
അതിനാല്‍ കര്‍ണാടകയില്‍ ബി ജെ പിയുടെ എതിരാളികളായ ജി ഡി എസിന്റെ ശക്തി കേന്ദ്രത്തില്‍ തന്നെ ബി ജെ പി ശക്തി പ്രകടനം നടത്തിയിരിക്കുകയാണ്. അതേസമയം മാണ്ഡ്യയില്‍ പ്രധാനമന്ത്രിക്ക് ലഭിച്ചത് വലിയ സ്വീകരണമാണ്. റോഡിന്റെ ഇരുവശത്തും നിറഞ്ഞുനിന്ന ജനം പൂക്കള്‍ വര്‍ഷിച്ചാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കൈവീശി ജനങ്ങളെ അഭിവാദ്യം ചെയ്തു.
കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നരേന്ദ്രമോദി ഈ വര്‍ഷം ആറാം തവണയാണ് സംസ്ഥാനത്ത് എത്തുന്നത്. റോഡ് ഷോയ്ക്ക് ശേഷം പ്രധാനമന്ത്രി അതിവേഗ പാത രാജ്യത്തിന് സമര്‍പ്പിച്ചു. 8,172 കോടി രൂപ ചിലവിട്ടാണ് അതിവേഗപാത നിര്‍മിച്ചത്. നമ്മുടെ രാഷ്ട്രത്തിന്റെ വികസനത്തില്‍ സാക്ഷ്യം വഹിക്കുന്നതില്‍ യുവാക്കള്‍ വളരെ അധികം അഭിമാനിക്കുന്നുവെന്നും ഈ പദ്ധതികള്‍ എല്ലാം സമൃദ്ധിയുടെയും വികസനത്തിന്റെയും പാത തുറക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
രാഷ്ട്രീയമായി നോക്കിയാല്‍ വലിയ പ്രത്യേകതകള്‍ നിറഞ്ഞതാണ് മാണ്ഡ്യ. 61 നിയമസഭാ സീറ്റുകള്‍ അടങ്ങുന്ന പഴയ മൈസൂരു മേഖല ജെ ഡി എസിന്റെ ശക്തി കേന്ദ്രമാണ്. കോണ്‍ഗ്രസിനും ഇവിടെ വലിയ ശക്തിയുണ്ട്. 2018-ലെ തിരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ ബി ജെ പി്ക്ക് ഭൂരിപക്ഷം കുറവായിരുന്നു. ഇതാണ് പുതിയ പദ്ധതികള്‍ ബിജെ പി തയ്യാറാക്കുവാന്‍ കാരണം.