ലോക രാജ്യങ്ങള്‍ ബഹിരാകാശത്ത് തങ്ങളുടെ ശക്തി തെളിയിക്കുവാന്‍ ആരംഭിച്ചതോടെ ഭൂമിയില്‍ എന്ന പോലെ ബഹിരാകാശത്തും മിലിന്യം നിറയുകയാണ്. ഇത് ഭാവിയിലെ ബഹിരാകാശ പരീവേഷണങ്ങള്‍ക്ക് തടസ്സമായി മാറും. അതിനാല്‍ തന്നെ ഈ മാലിന്യങ്ങളെ നീക്കം ചെയ്യുക എന്നത് ബഹിരാകാശ വന്‍ ശക്തി രാജ്യങ്ങളുടെ മുഖ്യലക്ഷവുമാണ്. അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ ബഹിരാകാശത്ത് ഉണ്ടെന്നാണ് പുറത്ത് വരുന്ന കണക്കുകള്‍.
ബഹിരാകാശ മാലിന്യത്തെ സ്പേസ് ഡെബ്രി അഥവാ സ്പെയ്സ് ജങ്ക് എന്നു വിളിക്കുന്നു. 1957 ല്‍ സോവിയേറ്റ് യൂണിയന് ആദ്യത്തെ ഉപഗ്രഹം വിക്ഷേപിച്ചത് മുതല്‍ അമേരിക്കയും ബഹിരാകാശ മത്സരത്തിലേക്ക് എത്തി. പിന്നീട് ലോകം കണ്ടത് സാങ്കേതിക വിദ്യയുടെ വലിയ വളര്‍ച്ചതന്നെയായിരുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും അവശിഷ്ടങ്ങളും. ഉപയോഗ ശൂന്യമായ റോക്കറ്റുകളുമാണ് ബഹിരാകാശമാലിന്യങ്ങള്‍ കൂടുതലും.
ഈ മാലിന്യത്തെ നീക്കുകയെന്നത് ബഹിരാകാശ സാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്ക്കുന്ന രാജ്യങ്ങളുടെ ഉത്തരവാദിത്തം കൂടിയാണ്. ഇത്തരം ഒരു ലക്ഷ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഇപ്പോള്‍ നാസ. ലേസറുകളും ബഹിരാകാശത്തെ വൃത്തിയാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിക്കുന്ന പ്രത്യേക തരം തൂപ്പ് ഉപഗ്രഹങ്ങളും ഉപയോഗിച്ച് ബഹിരാകാശത്തെ വൃത്തിയാക്കുകയാണ് നാസയുടെ ലക്ഷ്യം. ലേസറുകള്‍ക്ക് ഭൂമിയിലെ സറ്റേഷനില്‍ നിന്നും ബഹിരാകാശ മാലിന്യത്തെ ലക്ഷ്യം വെയ്ക്കുവാന്‍ സാധിക്കു.
ഇതിനായി ഫോട്ടോണ്‍ പ്രഷര്‍, അബ്ലേഷന്‍ എന്നി രണ്ട് തരം ലേസര്‍ സാങ്കേതിക വിദ്യകളാണ് നാസ പരീക്ഷിക്കുവാന്‍ തയ്യാറെടുക്കുന്നത്. അബ്ലേഷന്‍ രീതിയില്‍ ശക്തമായ ലേസര്‍ ഉപയോഗിക്കുവാന്‍ സാധിക്കും. ഭൂമിയിലെ സ്റ്റേഷനില്‍ നിന്നുള്ള ലേസര്‍ കൂടാതെ ബഹിരാകാശത്ത് നില്ക്കുന്ന പേടകങ്ങളിലും ലേസര്‍ ഉപയോഗിക്കുവാന്‍ നാസ ലക്ഷ്യം വെയ്ക്കുന്നുണ്ട്. തൂപ്പ് പേടകത്തില്‍ ബഹിരാകാശ മാലിന്യത്തെ പിടിച്ചെടുക്കാവുന്ന തരത്തില്‍ എയ്റോജെല്‍ മുതലായവ ഉപയോഗിക്കും.
യു എസ് നിര്‍മിത ഉപഗ്രഹം ഒരു റഷ്യന്‍ ഉപഗ്രഹവുമായി 2009ല്‍ കൂട്ടിയിടിച്ചിരുന്നു അന്ന് 2500-ല്‍ അധികം ബഹിരാകാശ മിലിന്യമാണ് സൃഷ്ടിക്കപ്പെട്ടത്. ഇതിനോടൊപ്പം വലിയ തോതില്‍ ബഹിരാകാശ മാലിന്യം സൃഷ്ടിച്ച ഒന്നായിരുന്നു ഉപഗ്രഹവേദ മിസൈലുകളുടെ പരീക്ഷണം. ഈ പരീക്ഷണം ലോകത്ത് നാല് രാജ്യങ്ങളാണ് നടത്തിയിട്ടുള്ളത്. ഇന്ത്യ, യു എസ്, റഷ്യ, ചൈന എന്നീരാജ്യങ്ങള്‍ ഇത്തരം ആയുധങ്ങള്‍ കൈവശം വെച്ചിരിക്കുന്നു. ഈ പരീക്ഷണങ്ങള്‍ നടന്നതോടെ ബഹിരാകാശ മാലിന്യം 70 ശതമാനം കൂടി.
ഈ മാലിന്യങ്ങള്‍ ഭൂമിയുടെ പരിസ്ഥിതിയെയും അന്തരീക്ഷത്തെയും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഭാവി പരീക്ഷണങ്ങള്‍ക്കും വെല്ലുവിളിയാണ്. ഇത്തത്തില്‍ മാലിന്യമായി ബഹിരാകാശത്ത് നിലകൊള്ളുന്ന വസ്തുക്കള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ കടന്ന് കത്തി പോകുകയാണ് പതിവ്. എന്നാല്‍ ചിലത് നിയന്ത്രിച്ച് സമുദ്രങ്ങളില്‍ പതിപ്പിക്കുന്നു. ഉപഗ്രഹങ്ങളുടെ നിര്‍മാണത്തിന് വിഷമയമായ രാസവസ്തുക്കള്‍ ഉപയോഗിക്കാറുണ്ട്. ഇത്തരം വസ്തുക്കള്‍ അന്തരീക്ഷത്തില്‍ കലരുന്നത് പ്രശനങ്ങള്‍ ഉണ്ടാക്കും.