ന്യൂഡല്‍ഹി. മുഖ്യമന്ത്രിക്കെതിരെ കോഴിക്കോട് നടന്ന പ്രതിഷേധത്തില്‍ കരിങ്കോടി കാണിച്ച യുവമോര്‍ച്ച പ്രവര്‍ത്തകയെ പുരുഷ പോലീസ് ഉദ്യോഗസ്ഥന് തടഞ്ഞ സംഭവത്തില്‍ ഇടപെടുമെന്ന് ദേശീയ വനിതാ കമ്മീഷന്. മുണ്ടിക്കല്‍താഴം ജംക്ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കോടി കാണിച്ച യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം വിസ്മയ പിലശ്ശേരിയെയാണ് പുരുക്ഷ പോലീസ് തടഞ്ഞത്.
ഇത് സംബന്ധിച്ച അന്വേഷണത്തിന് മാര്‍ച്ച് 9ന് കേരളത്തിലെത്തുമെന്ന് ദേശീയ വനിതാ കമ്മീഷന് ചെയര്പേഴ്സന് രേഖ ശര്‍മ വ്യക്തമാക്കി. കേരളത്തിലെ ക്രമസമാധാനനില വിനാശകരമാണെന്നും ഇത് സംരക്ഷിക്കേണ്ടവര്‍ തന്നെയാണ് ലംഘിക്കുന്നതെന്നും മഹിള മോര്‍ച്ച ട്വീറ്റ് ചെയ്തിരുന്നു.