ഇലട്രിക് ഇരുചക്ര വാഹന വിപണിയില്‍ രാജ്യത്തെ പ്രമുഖ കമ്പനിയായ ഒല 300 മില്യന്‍ യുഎസ് ഡോളറിന്റെ ഫണ്ട് ശേഖരണത്തിന് തുടക്കമിട്ടു. ഒലയുടെ വിപുലീകരണ പദ്ധതികള്‍ക്കും മറ്റ് കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമാണ് 300 മില്യന്‍ യുഎസ് ഡോളറിന്റെ ഫണ്ട് സമാഹരിക്കുന്നത്. നിലവില്‍ ഒലയ്ക്കുള്ള ആഗോള നിക്ഷേപകരില്‍ നിന്നും സോവറിന്‍ ഫണ്ടുകള്‍ വഴിയും നിക്ഷേപം സ്വീകരിക്കുവനാണ് ഒല ലക്ഷ്യമിടുന്നത്.
നിക്ഷേപ ബാങ്കായ ഗോള്‍ഡ്മാന്‍ സാച്ച്‌സാണ് ധനസമാഹരണം നടത്തുക. അടുത്തിടെ ഒല ഇവി ഹബ്ബ് നിര്‍മിക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാരുമായി ധാരണ പത്രം ഒപ്പിട്ടിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇവി ഹബ്ബാണ് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ ഒരുങ്ങന്നത്. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും 2023 ഏപ്രിലിലോടെ 500 എക്‌സ്പീരിയന്‍സ് സെറ്റര്‍ ആരംഭിക്കുവാന്‍ സാധിക്കുമെന്നാണ് ഒലയുടെ കണക്ക് കൂട്ടല്‍.
20,000 യൂണിറ്റാണ് ഒലയുടെ പ്രതിമാസ ഇലക്ട്രിക് വില്പന. ഇലട്രിക് വാഹനത്തിന്റെ സെല്ലുകള്‍ നിര്‍മിക്കുന്നതിലും ഒല ഗവേഷണം നടത്തുന്നുണ്ട്. കൂടാത ഇരുക്ര വാഹനങ്ങളുടെയും കാറുകളുടെയും നിര്‍മാണത്തിലേക്ക് കടക്കുവാനും ഒല പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്.