കൊച്ചി. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തിപിടിത്തത്തെ തുടര്‍ന്ന് മാലിന്യ സംസ്‌കരണത്തിനായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് മലീനികരണ നിയന്ത്രണ ബോര്‍ഡ്. ദേശീയ ബരിത ട്രിബ്യൂണലിലാണ് മലീനികരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ബ്രഹ്‌മപുരത്ത് നിക്ഷേപിക്കരുതെന്നാണ് ബോര്‍ഡ് മുന്നോട്ട് വെയ്ക്കുന്ന നിര്‍ദേശം.
ഇത്തരം മാലിന്യങ്ങള്‍ പ്രാദേശികമായി ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് നല്‍കണം. വീട്ടില്‍ നിന്നും സാനിറ്ററി പാഡുകള്‍ ഡയപ്പറുകള്‍ ഉള്‍പ്പെടെയുള്ളവ പ്രത്യേക ശേഖരിച്ച് എളംകുളത്ത് പ്രവര്‍ത്തിക്കുന്ന ബയോ മെഡിക്കല്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് മാറ്റണം. ഫ്‌ലാറ്റുകളില്‍ ഉറവിട മാലിന്യ സംസ്‌കരണം ഉറപ്പ് വരുത്തണമെന്നും. റോഡിലേക്ക് മാിന്യം വലിച്ചെറിയുന്ന രീതി മാറ്റുവാന്‍ മുഴുവന്‍ സമയ നിരീക്ഷണം നടത്തണെമെന്നും ബോര്‍ഡ് നിര്‍ദേശിക്കുന്നു.
അതേസമയം ബ്രഹ്‌മപുരത്തെ ബയൊ മൈനിംഗ് പൂര്‍ണ പരാജയമാണെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ച നിരീക്ഷണ സമിതി കണ്ടെത്തിയിരുന്നു. തിപിടിത്തത്തിന്റെ ഉച്ചരവാദിത്തം കൊച്ചി നഗരസഭയിക്കാണെന്നും സമിതി വ്യക്തമാക്കുന്നു. പരിസ്ഥിതി നിയമങ്ങളും വിദഗ്ധ നിര്‍ദേശങ്ങളും ലംഘിച്ചാണ് പ്രവര്‍ത്തനം നടന്നിരുന്നത്. ആവര്‍ത്തിച്ചുള്ള നിയമലംഘനം നടന്നതായി ഹരിത ട്രിബ്യൂണല്‍ പറയുന്നു.