ന്യൂഡല്‍ഹി. കോണ്‍ഗ്രസും സിപിഎമ്മും തിപ്രി മോത്ത പാര്‍ട്ടിയും ഉയര്‍ത്തിയ വെല്ലുവിളികള്‍ മറികടന്ന് ത്രിപുരയില്‍ തുടര്‍ഭരണം നേടിയ ബി ജെ പിക്ക് സംസ്ഥാനത്ത് വനിത മുഖ്യമന്ത്രി വന്നേക്കുമെന്ന് സൂചന. സിപിഎം കോട്ടയായിരുന്ന ധന്‍പുരയില്‍ നിന്ന് വിജയിച്ച കേന്ദ്രമന്ത്രി പ്രതിമാ ഭൗമിക്കിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
പ്രതിമയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമ്പോള്‍ നിലവിലെ മുഖ്യമന്ത്രി മാണിക് സാഹയെ കേന്ദ്ര മന്ത്രിസ്ഥാനത്തേക്ക് എത്തിക്കുവനാണ് ബിജെപിയുടെ തീരുമാനം. പ്രതിമാ മുഖ്യമന്ത്രിയയാല് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യ വനിത മുഖ്യമന്ത്രിയാകും. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ വനിതകളുടെ വോട്ട് ഉറപ്പിക്കുവാന്‍ പ്രതിമായെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിക്കുന്നതോടെ ബിജെപിക്ക് സാധിക്കും.
കഴിഞ്ഞ 50 വര്‍ഷമായി സിപിഎം കോട്ടയായിരുന്നു ധന്‍പുര്‍. ഇക്കുറി മണിക് സര്‍ക്കാര്‍ മത്സരിക്കാത്തതിനാല്‍ കൗശിക് ചന്ദയേയാണ് പ്രതിമയ്ക്കെതിരെ മത്സരിച്ചത്. ബിജെപി 32 സീറ്റുകള്‍ നേടിയാണ് ത്രിപുരയില്‍ തുടര്‍ഭരണം ഉറപ്പിച്ചത്. 2018ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 36 സീറ്റ് ലഭിച്ചിരുന്നു. 2019ല്‍ ത്രിപുര വെസ്റ്റ് ലോക്സഭാ മണ്ഡലത്തില്‍ നിന്നുമാണ് പ്രതിമാ ലോക്സഭയില്‍ എത്തിയത്. ത്രിപുരയില്‍ നിന്നും കേന്ദ്രമന്ത്രിയാകുന്ന ആദ്യ വനിയും പ്രതിമയാണ്.