സോളാര്‍ ബോട്ടുകളുടെ നിര്‍മാണത്തില്‍ ലോക ശ്രദ്ധ നേടുകയാണ് കേരളത്തില്‍ നിന്നൊരു സ്റ്റാര്‍ട്ടപ്പ്. തൃശൂര്‍ തൃപ്രയാര്‍ സ്വദേശിയായ സന്ദിത്ത് തണ്ടാശേരിയുടെ നേതത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നവാള്‍ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക്ക് ബോട്ടസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് സോളാര്‍ ബോട്ടുകളുടെ നിര്‍മാണത്തില്‍ കേരളത്തില്‍ നിന്നും ലോക ശ്രദ്ധയിലേക്ക് ഉയരുന്നത്.
രാജ്യത്തെ ആദ്യ സോളാര്‍ ഫെറി ബോട്ടായ ആദിത്യ ജലഗതാഗത വകുപ്പിന് നിര്‍മിച്ച് നല്കിയതും സന്ദിത്താണ്. ഇപ്പോള്‍ നവാള്‍ട് മത്സ്യബന്ധന ബോട്ടുകളുടെ നിര്‍മാണത്തില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ്. ഒറ്റച്ചാര്‍ജിംഗില്‍ 35 കിലോമീറ്റര്‍ സഞ്ചരിക്കുവാന്‍ സാധിക്കുന്ന ബോട്ടില്‍ ആറ് പേര്‍ക്ക് ജോലി ചെയ്യുവാന്‍ സാധിക്കും.
രണ്ട് ടണ്‍ വരെ മത്സ്യം സംഭരിക്കുവാന്‍ ശേഷിയുള്ള ബോട്ടിന്. മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന ഈ ബോട്ടിന് സ്രാവ് എന്നാണ് കമ്പനി പേര് നല്‍കിയിരിക്കുന്നത്. ഈ ബോട്ടുകളുടെ പരീക്ഷണ ഓട്ടം കടലില്‍ തുടരുകയാണ്. ലോകത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും നിരവധി കമ്പനികളാണ് സ്രവിനെ നായി നവാള്ടുമായി ചര്‍ച്ചകള്‍ നടത്തുന്നത്. ഇതില്‍ സിംഗപ്പൂര്‍ മുതല്‍ അംഗോളവരെയുള്ള കമ്പനികള്‍ ഉണ്ട്.
നാല് മണിക്കൂര്‍ കൊണ്ട് ബോട്ട് ഫുള്‍ ചാര്‍ജാകും. സോളാര്‍ പവറില്‍ എട്ട് മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുവാന്‍ ബോട്ടിന് സാധിക്കും. രാവിലെ മത്സ്യബന്ധനത്തിനായി കടലില്‍ പോയി രാത്രിയോടെ തിരിച്ചെത്തുന്ന മത്സ്യത്തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ബോട്ട് നിര്‍മിക്കുന്നത്. സോളാര്‍ വൈദ്യുതി ലഭിക്കാത്തപ്പോള്‍ ഇലക്ട്രിക് സംവിധാനത്തിലും ബോട്ടിന് പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. ബോട്ടില്‍ മത്സ്യം സംഭരിക്കുവാന്‍ പ്രത്യേക അറകളുണ്ട്. ചിലി അര്‍ജന്റീന, ടാന്‍സാനിയ, കോംഗോ, തായ്ലാന്ഡ്, ഒമാന്‍ എന്നീ രാജ്യങ്ങളും സ്രാവിനായി രംഗത്തെത്തിയിട്ടുണ്ട്.
പലപ്പോഴും ഇന്ധന വിലയാണ് മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നത്. ഇന്ധനത്തിനായി മാത്രം മത്സ്യത്തൊഴിലാളികള്‍ പ്രതിവര്‍ഷം ആറ് ലക്ഷം രൂപയോളം മുടക്കുന്നു. എന്നാല്‍ സോളാര്‍ ബോട്ടില്‍ പ്രതിവര്‍ഷം 35,000 രൂപ മാത്രമാണ് മുടക്ക്. ബോട്ടിന്റെ പരീക്ഷണ ഓ്ട്ടങ്ങള്ക്ക് ശേഷം നവാള്ക്ക് ബോട്ടിനെ പുറത്തിറക്കും. 10 ലക്ഷം മുതല്‍ 15 ലക്ഷം വരെ വില വരുന്ന ബോട്ടിന് വിദേശ വിപണിയില്‍ ഇതിലും വില കൂടുവനാണ് സാധ്യത.
നവാള്ക്ക് പാണാവളിയിലെ യാര്‍ഡിലാണ് ബോട്ട് നിര്‍മിക്കുന്നത്. നേവല്‍ ആര്‍ക്കിടെക്ചറില്‍ മദ്രാസ് ഐ ഐ ടിയില്‍ നിന്നും ബിരുദം നേടിയ സന്ദിത്ത് പിന്നീട് സൗത്ത് കൊറിയയില്‍ കമ്പല് നിര്‍മാണ ശാലയില്‍ ജോലി ചെയ്തു. തുടന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ സന്ദിത്ത് 2013ല്‍ നവാള്‍ട്ട് ആരംഭിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സോളാര്‍ ഫെറി നിര്‍മിക്കുവാനുള്ള ആശയം മുന്നോട്ട് വെച്ചതോടെ സന്ദിത്ത് സര്‍ക്കാരിനെ സമീപിക്കുകയും ആദ്യത്തെ സോളര്‍ ഫെറിയായ ആദിത്യ നിര്‍മിക്കുകയുമായിരുന്നു. ഇത് സന്ദിത്തിനും നവാള്ട്ടിനും വലിയ ഊര്‍ജമാണ് നല്‍കിയത്. ആദിത്യയ്ക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചു.