രാജ്യത്തിന്റെ അഭിമാനമായ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ഓടിക്കുന്ന ആദ്യ വനിത എന്ന നേട്ടം സ്വന്തമാക്കി മഹാരാഷ്ട്രയിലെ സതാറ സ്വദേശിയായ സുരേഖ യാദവ്. ഇന്ത്യന്‍ റെയില്‍ വേയിലെ സുരേഖയുടെ ജീവിതം വളരെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. 1988-ല്‍ രാജ്യത്തെയും എഷ്യയിലെയും ആദ്യത്തെ വനിതാ ലോക്കോപൈലറ്റ് എന്ന ഖ്യാതി സുരേഖയെ തേടി എത്തി.
തിങ്കളാഴ്ച സുരേഖ നേടിയത് അര്‍ധ അതിവേഗ വന്ദേഭാരത് എക്‌സ്പ്രസ് ഓടിക്കുന്ന ആദ്യ വനിതയെന്ന നേട്ടമാണ്. 450 കിലോമീറ്ററില്‍ അധികം ദൂരം വരുന്ന സി എസ് എം ടി മുതല്‍ സോലാപുര്‍ സ്റ്റേഷന്‍ വരെയാണ് സുരേഖ ട്രെയിന്‍ ഓടിച്ചത്. മാര്‍ച്ച് 13ന് സോലാപുര്‍ സ്റ്റേഷനില്‍ നിന്നും കൃത്യസമയത്ത് പുറപ്പെട്ട ട്രെയിന്‍ അഞ്ചുമിനിറ്റ് നേരത്തെ ലക്ഷ്യസ്ഥാനത്ത് എത്തിയെന്ന് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.
സുരേഖ വന്ദേഭാരത് ഓടിച്ചവിവരം റെയില്‍ വേ മന്ത്രി അശ്വനി വൈഷ്ണവും പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ സതാറ സ്വദേശിയായ സുരേഖ 1988ലാണ് ലോക്കോ പൈലറ്റായി ഇന്ത്യന്‍ റെയില്‍ വേയില്‍ ജോലിക്കെത്തുന്നത്. ഈ നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള നിരവധി പുരസ്‌കാരങ്ങളാണ് സുരേഖയെ തേടി എത്തിയത്. രാജ്യത്തിന്റെ അഭിമാന പദ്ധതിക്കൊപ്പം പ്രവര്‍ത്തിക്കുവാന്‍ സാധിച്ചതില്‍ സുരേഖ നന്ദി പറഞ്ഞു.