രാജ്യത്ത് ഇഥനോള്‍ കലര്‍ത്തിയ പെട്രോള്‍ ഉപയോഗിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് നിര്‍ദേശിച്ചത്. കാര്‍ഷിക ഉത്പന്നമായ എഥനോള്‍ കരിമ്പ്, ചോളം എന്നി കാര്‍ഷിക വിളകളില്‍ നിന്നുമാണ് ഉത്പാദിപ്പിക്കുന്നത്. രാജ്യത്ത് പെട്രോള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്നും ഉണ്ടാകുന്ന മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വിപലിയില്‍ എത്തിക്കുന്നത്.
വാഹനങ്ങളില്‍ പെട്രോളിനൊപ്പം മോട്ടോര്‍ സ്പിരിറ്റായ എഥനോള്‍ കലര്‍ത്തുന്നതോടെ മലിനീകരണം കുറയ്ക്കുവാന്‍ സാധിക്കും. രാജ്യത്ത് എഥനോള്‍ നിര്‍മക്കുവാന്‍ ആരംഭിക്കുന്നതോടെ കര്‍ഷകര്‍ക്കും കരിമ്പ് ഉള്‍പ്പെടെ എഥനോള്‍ നിര്‍മിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ലഭിക്കും. രാജ്യത്ത് എഥനോള്‍ കലര്‍ത്തിയ എണ്ണ ഉപയോഗിക്കുന്നതോടെ വലിയ തോതില്‍ വിദേശത്ത് നിന്നും എണ്ണ ഇറക്കുമതി കുറയ്ക്കുവാന്‍ സാധിക്കും.
അതേസമയം തിമിഴ്‌നാട് കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം പ്രയോജനപ്പെടുത്തുവാനുള്ള നീക്കത്തിലാണ്. ഈ മേഖലയില്‍ 5,000 കോടിയുടെ നിക്ഷേപത്തിനാണ് തമിഴ്‌നാട് തയ്യാറെടുക്കുന്നത്. ഇത് തമിഴ്‌നാട്ടിലെ കരിമ്പ് കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭിക്കുവാന്‍ കാരണമാകും. മാറിവരുന്ന സാഹചര്യത്തില്‍ തമിഴ്‌നാടിനെ ഹരിത സമ്പദ് വ്യവസ്ഥായാണ് തമിഴ്‌നാടിന്റെ ലക്ഷ്യം.
130 കോടി ലിറ്റര്‍ എഥനോള്‍ ഉത്പാദിപ്പിക്കുക എന്നതാണ് തമിഴ്‌നാടിന്റെ ലക്ഷ്യം. ഇത് വഴി കരിമ്പ് കര്‍ഷകരുടെ വരുമാനം ഇരട്ടിയില്‍ അധികം വര്‍ധിപ്പിക്കുവാന്‍ കഴിയും. ഇതോടൊപ്പം പഞ്ചസാര വ്യവസായത്തെ മഹാരാഷ്ട്ര മോഡലില്‍ പുനരുജ്ജീവിപ്പിക്കുവാനും തമിഴ്‌നാട് പദ്ധതിയിടുന്നു.