What's Hot

    ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

    18/09/2026

    മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദിന്റെ ഓണം ചിത്രം

    28/08/2026

    തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

    18/08/2026
    Facebook Twitter Instagram
    Facebook Twitter Instagram YouTube
    Updaties | Inspiring Stories | Political News | Entertainment | Technology |   Health | Agriculture | Science | Business
    Saturday, October 17 Subscribe
    • Home
    • Around Us
    • Entertainment

      കരച്ചിലടക്കാനാകാതെ കെട്ടിപിടിച്ച് സ്‌നേഹ, അന്വേഷണത്തോട് സഹകരിക്കും അല്ലു അര്‍ജുന്‍

      14/12/2024

      ബാല വീണ്ടും വിവാഹിതനായി, വധു കോകില

      23/10/2024

      സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്, സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പരാതി

      12/10/2024

      ഈ സിനിമകള്‍ ക്രൈസ്തവ വിശ്വാസത്തിനെതിര്, മൂന്ന് മലയാള സിനിമകള്‍ക്കെതിരെ ബിഷപ്പ

      25/05/2024

      ഖുറേഷി അബ്രാഹാം വീണ്ടും, മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനവുമായി പൃഥിരാജ്

      21/05/2024
    • Tech
    • Health
    • Social Good
    • Business
    • Science
    • Agriculture

      ഇടുക്കി ഹൈറേഞ്ചില്‍ അവക്കാഡോ കൃഷി വ്യാപിക്കുന്നു, കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാനം

      08/05/2024

      മനുഷ്യന് മാത്രമല്ല, ചെടികള്‍ക്കും മണ്ണിനും സൂര്യാഘാതമേല്‍ക്കും

      07/05/2024

      കാന്തല്ലൂരിലെ മലനിരകളില്‍ ആപ്പിള്‍ പീച്ച് വിളവെടുത്ത് തങ്കച്ചന്‍

      19/10/2023

      കുലയല്ല ഇലയാണ് കാര്യം, ഒരു ലക്ഷം വാഴയില വിറ്റ ചാക്കോ

      22/08/2023

      ജോസഫിന്റെ ഏദൻ തോട്ടത്തിൽ 108 തരം ഡ്രാഗൺ ഫ്രൂട്ട്സ്, നേടുന്നത് ലക്ഷങ്ങളുടെ വരുമാനം

      15/07/2023
    • History
    Updaties | Inspiring Stories | Political News | Entertainment | Technology |   Health | Agriculture | Science | Business
    Home » സംസ്ഥാനത്ത് എ ഐ ക്യാമറകൾ മിഴി തുറക്കുമ്പോൾ
    Around Us

    സംസ്ഥാനത്ത് എ ഐ ക്യാമറകൾ മിഴി തുറക്കുമ്പോൾ

    കേന്ദ്ര വിജ്ഞാപനത്തെ മറികടക്കാനോ വേഗ പരിധി വർധിപ്പിക്കാനോ സംസ്ഥാനം പുതിയ വിജ്ഞാപനം ഇതുവരെ ഇറക്കിയിട്ടില്ല
    UpdatesBy Updates19/04/2023Updated:19/04/2023No Comments2 Mins Read
    Facebook WhatsApp Twitter Email Pinterest LinkedIn Tumblr Telegram
    Share
    Facebook WhatsApp Twitter LinkedIn Pinterest Email Telegram

    സംസ്ഥാനത്ത് ട്രാഫിക് പരിഷ്കരണത്തിന്റെ ഭാ​ഗമായി സ്ഥാപിച്ച എഐ ക്യാമറകൾ വ്യാഴാഴ്ച മുതതൽ പിഴ ഈടാക്കാൻ തുടങ്ങുമ്പോൾ വേഗപരിധിയിലെ നിയമക്കുരുക്കുകൾ പദ്ധതിയുടെ പ്രവർത്തനത്തെ താളം തെറ്റിച്ചേക്കും. വേഗപരിധി സംബന്ധിച്ച സംശയങ്ങളാണ് ഈ വിഷയത്തിൽ പദ്ധതി അവതാളത്തിലാകുമോ എന്ന സംശയം ഉയരാൻ ഇടയാക്കുന്നത്. ദേശീയപാതകളിൽ ഉൾപ്പെടെ വേഗപരിധി വർധിപ്പിച്ചുകൊണ്ടു 2018ൽ കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും എഐ ക്യാമറകൾ പിഴയീടാക്കുന്നത് 2014ൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമാണെന്നതു നിയമക്കുരുക്കിനു കാരണമായേക്കും.

    മോട്ടോർ വാഹന വകുപ്പിന്റെ ആധുനിക സംവിധാനം പൊളിയാനുള്ള സാധ്യതയും കൂടുതലാണ്. സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനത്തിലുള്ള വേഗപരിധി കേന്ദ്ര വിജ്ഞാപനം അനുസരിച്ചുള്ള വേഗപരിധിയേക്കാൾ കുറവാണെന്നതിനാൽ ഒട്ടേറെപ്പേർ അകാരണമായി പിഴ നൽകേണ്ടിവരും. കേന്ദ്ര വിജ്ഞാപനത്തെ മറികടക്കാനോ വേഗ പരിധി വർധിപ്പിക്കാനോ സംസ്ഥാനം പുതിയ വിജ്ഞാപനം ഇതുവരെ ഇറക്കിയിട്ടില്ല. ഇക്കാര്യത്തിൽ ഇനിയും വ്യക്തതകൾ വരാനുണ്ട് താനും.

    ദേശീയ, സംസ്ഥാനപാതകളിലടക്കം മോട്ടർ വാഹന വകുപ്പ് 726 എഐ ക്യാമറകളാണു സ്ഥാപിച്ചിട്ടുള്ളത്. ഈ ക്യാമറകൾക്കു പുറമേ അമിത വേഗക്കാരെ പിടികൂടാൻ ദേശീയ, സംസ്ഥാനപാതകളിൽ മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ചിട്ടുള്ള മറ്റു നിരീക്ഷണ ക്യാമറകളും പിഴയീടാക്കുന്നത് ജിഒപി 20/2014 എന്ന സർക്കാർ വിജ്ഞാപന പ്രകാരമാണ്. ഇതുപ്രകാരം നാലുവരിപ്പാതകളിൽ കാറുകളുടെ പരമാവധി വേഗപരിധി 90 കിലോമീറ്ററാണ്. എന്നാൽ, കേന്ദ്ര വിജ്ഞാപന പ്രകാരം നാലുവരിപ്പാതകളിൽ 100 കിലോമീറ്ററാണു വേഗപരിധി.

    ഇരുചക്രവാഹനങ്ങൾക്കു നാലുവരിപ്പാതകളിൽ 80 കിലോമീറ്റർ വേഗമാർജിക്കാൻ കേന്ദ്ര വിജ്ഞാപനത്തിൽ അനുവാദമുള്ളപ്പോൾ സംസ്ഥാന വിജ്ഞാപനത്തിൽ 70 കിലോമീറ്റാണു വേഗപരിധി. ചരക്കു വാഹനങ്ങൾക്കു കേന്ദ്ര വിജ്ഞാപനത്തിൽ 80 കിലോമീറ്റർ വരെ വേഗപരിധി ഉള്ളപ്പോൾ സംസ്ഥാന വിജ്ഞാപനത്തിൽ 65 കിലോമീറ്ററാണ്. ഈ വേഗപരിധി ലംഘിച്ചതിന്റെ പേരിൽ വാഹന ഉടമകൾ പിഴയടച്ചു വലയുമ്പോഴും പുതുക്കിയ വിജ്ഞാപനമിറക്കി ആശയക്കുഴപ്പം നീക്കാൻ നടപടിയായിട്ടില്ല. വേഗപരിധി സംബന്ധിച്ചു പാതകളിൽ ഡിജിറ്റൽ അറിയിപ്പു ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇതു നടപ്പാക്കുന്നതിനു മുൻപേയാണു പിഴയിട്ടു തുടങ്ങുന്നത്.

    ഇക്കാര്യത്തിൽ മോട്ടോർ വാഹന വകുപ്പ് എന്തു പരിഹാരം കണ്ടെത്തും എന്നാണ് അറിയേണ്ടത്. അതേസമയം മോട്ടർ വാഹനവകുപ്പ് സ്ഥാപിക്കുന്ന എഐ ക്യാമറ ഉൾപ്പെടെ എല്ലാ നിരീക്ഷണ ക്യാമറകളെയും ഫാസ്റ്റ് ടാഗ്, ബാങ്കിങ് സംവിധാനവുമായി ബന്ധിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. ‘വാഹൻ’ സോഫ്റ്റ്‌വെയറിൽ ഇതിനുള്ള മാറ്റം കൊണ്ടുവരാൻ കേരളം ആവശ്യപ്പെട്ടു. ഇത് നടപ്പായാൽ വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഫാസ്ടാഗ് വഴി പിഴ ഈടാക്കാനാണ് നാഷനൽ ഇൻഫർമാറ്റിക്‌സ് സെന്ററിനോട് (എൻഐസി) സംസ്ഥാന ഗതാഗതവകുപ്പ് ആവശ്യപ്പെട്ടത്.

    മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്തുടനീളം സ്ഥാപിച്ച 726 നിർമ്മിതബുദ്ധി ക്യാമറകൾ പിഴയീടാക്കി തുടങ്ങുന്നതോടെ ദിവസവും കോടികൾ ഖജനാവിലേക്ക് എത്തുമെന്ന് പുറത്തുവന്ന സൂചനകൾ. നിലവിൽ ക്യാമറകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് പിഴയീടാക്കാൻ തുടങ്ങിയിട്ടില്ലെങ്കിലും അഞ്ചുലക്ഷത്തോളം നിയമലംഘനങ്ങളാണ് ഇപ്പോൾ ഒരുദിവസം ഇവ കണ്ടെത്തുന്നത്. ഈ മാസം 20 മുതൽ പിഴയീടാക്കി തുടങ്ങുമ്പോൾ ഇതേ കണക്കാണെങ്കിൽ കോടികളാണ് ഖജനാവിലേക്ക് എത്തുക. ഒരു നിയമലംഘനത്തിന് കുറഞ്ഞത് 500 രൂപ മാത്രം കണക്കാക്കിയാൽ പോലും ഒരുദിവസം അഞ്ചുലക്ഷം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ 25 കോടിയാണ് പിഴത്തുകയായി ഖജനാവിലേക്ക് എത്തുക.

    ai camera featured
    Share. Facebook WhatsApp Twitter Email Pinterest LinkedIn Tumblr Telegram
    Previous Article30 കിലോ കുറച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി സിമ്പു
    Next Article ബൈക്കില്‍ ഒരു കുട്ടി അധികം യാത്ര ചെയ്താലും പിഴ, സ്പീഡ് പിടിക്കുന്നത് എട്ട് ക്യാമറകള്‍ മാത്രം
    Updates
    • Website

    RELATED STORIES

    ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

    18/09/2026 Around Us

    മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദിന്റെ ഓണം ചിത്രം

    28/08/2026 Around Us

    തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

    18/08/2026 Tech

    അന്യഗ്രഹ ജീവികള്‍ കേരളത്തില്‍; കേരള ടൂറിസത്തിന് ട്രിബ്യൂട്ടുമായി കെഎല്‍ കിനാവ്

    12/08/2025 Around Us

    Comments are closed.

    Demo
    Our Picks
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo
    Don't Miss
    Around Us

    ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

    By Updates18/09/20260

    സുല്‍ത്താന്‍ ബത്തേരി: അഖില സേവക് സമാജ് കൗണ്‍സില്‍ (എഎസ്എസ് സി) സ്ഥാപകനും സുല്‍ത്താന്‍ ബത്തേരി സ്വദേശിയുമായ ഡോ. ഭാര്‍ഗവ് മല്ലപ്പ…

    മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദിന്റെ ഓണം ചിത്രം

    28/08/2026

    തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

    18/08/2026

    അന്യഗ്രഹ ജീവികള്‍ കേരളത്തില്‍; കേരള ടൂറിസത്തിന് ട്രിബ്യൂട്ടുമായി കെഎല്‍ കിനാവ്

    12/08/2025
    About Us
    About Us

    Your source for the lifestyle news. This site is crafted specifically to exhibit the use of the updates as a lifestyle site. Visit our main page for more details.

    We're accepting new partnerships right now.

    Email Us: info@updates.com
    Contact: +91 85929 50909

    Our Picks

    ഇന്ത്യ കാണാൻ എത്തി യുവതി രത്തൻ ടാറ്റയുടെ വളർത്തമ്മയായി, ഇപ്പോൾ ആസ്തി ഒന്നര ലക്ഷം കോടി

    13/05/2024

    എയര്‍ ഇന്ത്യയിലെ സമരം എന്തിന്, സമരം ചെയ്യുന്നത് മുതിര്‍ന്ന ജീവനക്കാര്‍

    10/05/2024

    21 കിലോമീറ്റർ നീളം, ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽ പാലം

    20/09/2023
    Latest Reviews
    8.9

    പ്രതിസന്ധിയിലും അതിവേഗം വളര്‍ന്ന് ഇന്ത്യ

    02/12/2022
    7.2

    ചൈനയില്‍ നിന്നും മുങ്ങിയ ജാക് മാ ജപ്പാനിലെന്ന് വിവരം

    30/11/2022
    8.5

    ക്വാണ്ടംകമ്പ്യൂട്ടിങിന് വഴി തുറക്കുന്ന മുന്നേറ്റം നടത്തിയ 3 ശാസ്ത്രജ്ഞര്‍ക്ക് ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍

    22/11/2022
    Facebook Twitter Instagram YouTube WhatsApp
    • Home
    • About
    • Disclaimer
    • Privacy Policy
    • Terms and Conditions
    • Contact Us
    © 2026 Updates - All Rights Reserved | Powered By arbaneo

    Type above and press Enter to search. Press Esc to cancel.