ഉപയോഗ വസ്തുക്കളിൽ ഒന്നായ ചൂൽ വില്പനയ്ക്ക് വേണ്ടി ഒരിടം. അതാണ് കോട്ടയത്തെ ചൂൽ സിറ്റി. പാലാ മുട്ടം റോഡിൽ നീലൂരിന് സമീപമാണ് വിവിധ വലിപ്പത്തിലും ആകൃതിയിലും ഉള്ള ചൂലുകളുടെ വിപണി. വീടിന് അകവും പുറവും പായലും മണ്ണും ഒക്കെ തൂക്കാൻ പലതരത്തിലുള്ള വെറൈറ്റി ചുളുകൾ ഇവിടെയുണ്ട്.
കുടിലുമറ്റത്തിൽ തങ്കച്ചന്റെയും മുണ്ടാട്ട് ജിസ്മോന്റെയും പ്രയത്നത്തിനൊടുവിൽ പെട്ടതാണ് ഈ ചൂൽ സിറ്റി. ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ സാധാരണ ചൂലുകളായിരുന്നു കടയ്ക്കു മുന്നിൽ നിരത്തി വച്ചത്. ധാരാളമായി ആളുകൾ ചൂൽ അന്വേഷിച്ച് എത്താൻ തുടങ്ങി. ഡിമാൻഡ് കൂടിയതോടെ 25 ലേറെ വെറൈറ്റി ചൂലുകൾ ഇവർ വിപണിയിൽ എത്തിച്ചു. ഈർക്കിൽ ചൂൽ, പുൽചൂൽ, മുള ചൂൽ, പനച്ചൂൽ, കമ്പി ചൂൽ, താഴയോല ചൂൽ, ഓലച്ചൂൽ അങ്ങനെ പോകുന്നു വെറൈറ്റി ചൂലുകൾ.
60 മുതൽ 125 രൂപയാണ് വില. ദിവസവും 10000 രൂപയുടെ കച്ചവടം നടക്കാറുണ്ടെന്ന് ഇവർ പറയുന്നു. കാഞ്ഞിരപ്പള്ളി, ഇടുക്കി, കോട്ടയം മേഖലയിലുള്ളവരാണ് കൂടുതലായും അന്വേഷിച്ച് എത്താറ്. ചില്ലറ കച്ചവടക്കാരുടെയും ഡിമാൻഡ് ഉണ്ട്.
വിദേശി ഉൽപ്പന്നങ്ങൾ
ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നാണ് നിർമ്മാണത്തിനുള്ള സംസ്കൃത വസ്തുക്കൾ എത്തുന്നത്. ഈ ഉത്പന്നങ്ങൾക്ക് ഉറപ്പു കൂടുതൽ ആണെന്നാണ് കച്ചവടക്കാർ പറയുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ള തെങ്ങ്, പന എന്നിവയുടെ ഈർക്കിൽ ഉണ്ട് എന്നിവ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. നാടൻ ചൂൽ നിർമ്മിക്കാനുള്ള ഈർക്കിൽ ആലപ്പുഴയിൽ നിന്നും ശേഖരിക്കുന്നു. മൂവാറ്റുപുഴയിലാണ് ചൂല് നിർമ്മാണം നടത്തുന്നത്.