മുടി സ്ട്രേയ്റ്റൻ ചെയ്യാൻ ഉപയോഗിക്കുന്ന കെമിക്കൽസ് കാൻസറിനു കാരണമാകുവെനന്ന് പഠനം. ഹെയർ ഡൈ മുതൽ കെമിക്കൽ സ്ട്രേയിറ്റ്നറിൽ വരെ പല തരത്തിലുള്ള ക്യാൻസറിന് കാരണമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ട്. സ്ത്രീകളിൽ ഗർഭാശയ ക്യാൻസർ രോഗ സാധ്യതയാണ് പഠനങ്ങളിലൂടെ കണ്ടെത്തിയത്.
ഗവേഷകയായ അലക്സാൻട്ര വൈറ്റിന്റെ നേതൃത്വത്തിലാണ്യു യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ ഹെൽത്ത് സേഫ്റ്റി പഠനം നടത്തിയത്. 35 മുതൽ 74 വരെ പ്രായമുള്ള 33,947 സ്ത്രീകളിൽ 11 വർഷ കാലയളവിൽ പൂർത്തിയാക്കിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പഠന വിധേയമായ വരിൽ 378 സ്ത്രീകളിൽ ഈ കാലയളവിൽ ഗർഭാശയ അർബുദം കണ്ടെത്തി.
അസുഖസാധ്യത 4.05% ആണ് എന്നു പഠന റിപ്പോർട്ടിൽ പറയുന്നു. എൻഡോക്രൈനുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
ഹെയർ സ്ട്രേയ്റ്റനറിൽ അടങ്ങിയിട്ടുണ്ടെന്ന് ഉള്ള പഠനങ്ങൾ നിലവിലുണ്ട്. ഇൻറർനാഷണൽ ജേണൽ ഓഫ് ക്യാൻസറിൽ പ്രസിദ്ധീകരിച്ച
പഠനത്തിലും ഇത്തരം ഉൽപ്പന്നങ്ങൾ സ്തനാർബുദത്തിനും അണ്ഡാശയ അർബുദത്തിനും കാരണമാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.