എച്ച്.എം.എസ് ബീഗിൾ എന്ന കപ്പലിൽ ചാൾസ് ഡാർവിൻ നടത്തിയ കപ്പൽ യാത്രയാണ് ചാൾസിനെ ശാസ്ത്രജ്ഞനാക്കി മാറ്റിയത്. ബീഗിൾ, ഡാർവിനെ കടലിലേയ്ക്ക് മാത്രം അല്ല കൊണ്ടുപോയത് വിജ്ഞാനത്തിന്റെ ആഴക്കടലിലേക്കള്ള യാത്ര ആയിരുന്നു അത്. 1831 ഡിസംബർ 27 ന് ആണു അദ്ദേഹം യാത്ര ആരംഭിച്ചത്. ക്യാപ്റ്റൻ ഫിറ്റ്സ് റോയ്യുടെ നേതൃത്വത്തിൽ ആയിരുന്നു യാത്ര ആരംഭിച്ചത്. ആ യാത്ര നീണ്ടത് 5 വർഷത്തോളമാണ്.
കടൽ ക്ഷോഭം പോലുള്ള പ്രശ്നങ്ങൾ യാത്ര ദുസഹമാക്കി എങ്കിലും ഒന്നിലും തളരാതെ അദ്ദേഹം യാത്ര തുടർന്നു. യാത്ര കപ്പലിലും പഠനങ്ങൾ കരയിലുമായിരുന്നു. പ്രകൃതിയുടെ മാറ്റങ്ങൾ ജീവജാലങ്ങളിൽ വരുത്തുന്ന അനുകൂലനങ്ങളെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പഠനം. ചാൾസ് ലെയൽ എന്ന ഭൗമശാസ്ത്രജ്ഞന്റെ’ പ്രിൻസിപ്പിൾസ് ഓഫ് ജിയോളജി’ എന്ന പുസ്തകം ഡാർവിനെ ഏറെ സ്വാധീനിച്ചു.
ചിലി, ഓസ്ട്രേലിയ, മൗറിഷ്യസ്, റിയോ ഡി ജനീറോ തുടങ്ങി ഇരുപതിലധികം പ്രദേശങ്ങൾ ഡാർവിൻ സന്ദർശിച്ചു. ഡാർവിനെയും വഹിച്ച് ബീഗിൾ ബ്രസീലിലെ സാൽവേഡാർ തുറമുഖത്ത് എത്തി. വ്യത്യസ്ത തരം സസ്യങ്ങൾ, ഉരഗങ്ങൾ, ഷട്പദങ്ങൾ, പക്ഷികൾ , ഒട്ടനവധി വ്യത്യസ്ത ജീവികൾ എന്നിവ ഡാർവിനെ കാത്ത് അവിടെ ഉണ്ടായിരുന്നു. സാമ്പിളുകളും ധാരളം ഫോസിലുകളും അവിടെ നിന്ന് ശേഖരിച്ചു.
അർജന്റീനയിലെ ബ്യൂണസ് പർവതനിരയുടെ താഴ്‌വര ആയിരുന്നു ബീഗിളിന്റെ അടുത്ത ലക്ഷ്യം. അവിടെ എത്തിയ ബീഗിൾ അവസാനം ചരിത്ര പ്രധാനമായ ഗലാപ്പസിലെക്ക് തിരിച്ചു. ഗലാപ്പസ് ദ്വീപ സമൂഹങ്ങളാണ് പരിണാമ സിദ്ധാന്തത്തിലേക്കുള്ള ചവിട്ടുപടി. ഗലാപ്പസിലെ കരയാമകൾ ഡാർവിനെ അതിശയിപ്പിച്ചു. ഓരോ കരയാമയ്ക്കും ഏകദേശം 200 കലോ ഗ്രാമം ഭാരമുണ്ടായിരുന്നു. മോക്കിങ് പക്ഷികളിൽ കണ്ടെത്തിയ വൈവിധ്യം ‘ സ്പീഷിസ്’ എന്ന തിന്റെ വിശേഷ തകൾ താരതമ്യം ചെയ്യാൻ സാർവിനെ സഹായിച്ചു.
ചാർസ് ഡാർവിൻ നടത്തിയ സാഹസിക യാത്രകളും നീണ്ട ഗവേഷണങ്ങളുമാണ് ശാസ്ത്രേ ലോകത്തെ ഏറ്റവും വില പിടിപ്പുള്ള കണ്ടുപിടത്തങ്ങ ളിലൊന്നായ പരിണാമ സിദ്ധാന്തത്തിലേക്ക് നയിച്ചത്.