വളരുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം ഇറക്കി കൊക്കോക്കോള. ഇന്ത്യന്‍ ഫുഡ് ഓര്‍ഡറിംഗ് പ്ലാറ്റ്ഫോമായ ത്രൈവിലാണ് കൊക്കോക്കോള നിക്ഷേപം ഇറക്കിയിരിക്കുന്നത്. ത്രൈവിന്റെ ന്യൂനപക്ഷ ഓഹരികള്‍ കൊക്കോക്കോള വാങ്ങിയതായിട്ടാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ 5,500-ല്‍ കൂടുതല്‍ റെസ്റ്റോറന്റുകളുമായി പങ്കാളിത്തമുള്ള ഒരു സെര്‍ച്ച് ആന്‍ഡ് ഡെലിവറി പ്ലാറ്റ്ഫോമാണ് ത്രൈവ്.
ത്രൈവില്‍ ഓഹരി നിക്ഷേപം നടത്തുക വഴി കൊക്കോക്കോള ലക്ഷ്യം വയ്ക്കുയ്ക്കുന്നത് കൊക്കോക്കോളയ്ക്ക് കുടുതല്‍ മുന്‍തൂക്കം നേടിയെടുക്കുകയാണ്. ഇനി മുതല്‍ ത്രൈവില്‍ ലഭിക്കുന്ന ഭക്ഷണ ഓര്‍ഡറുകള്‍ക്കപ്പുറം കൊക്കോക്കോള പാനിയം ഓര്‍ഡര്‍ ചെയ്യുവാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കും. ഇടത്തരം റസ്റ്റോറന്റുകളുമായിട്ടുള്ള പങ്കാളിത്തം ത്രൈവിന് കൂടുതലായി ഉള്ളതിനാല്‍ കൊക്കോകോളെയെ സഹായിക്കും.
2020ല്‍ സംരംഭകരായ ധ്രുവ് ദിവാന്, കരണ്‍ ചേച്ചാനി, ഋിഷി ഫഗ്വാനി എന്നിവര്‍ ചേര്‍ന്നാണ് ത്രൈവ് ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ് ആരംഭിച്ചത്.