വൈകല്യങ്ങളിൽ തളർന്നിരിക്കുമ്പോഴല്ല, വൈകല്യത്തെ മറി കടന്ന് നേട്ടങ്ങൾ കൊയ്യുമ്പോഴാണ് ജീവിതം ആസ്വാദ്യകരവും സമൂഹത്തിന് ഒരു പ്രചോദനവുമാകുന്നത്. പോളിയോ രോഗത്തെ തോല്പിച്ച ഈ ദമ്പതികളുടെ വിജയഗാഥ ഏവർക്കും വലിയൊരു പ്രചോദനമാണ്.
കൂട്ടുകാർ ഓടി ചാടി കളിക്കുന്നത് കണ്ട് നിറകണ്ണുകളോടെ നിന്ന ബാല്യമായിരുന്നു ഫസ്റാ ഭാനുവിനും സാദിഖിനും. ഒന്നര വയസിൽ കാലിനെ കെട്ടിയിട്ട പോളിയോയെ തോല്പിച്ച് , വിൽ ചെയറിൽ ബാസ്കറ്റ് ബോളുമായി പറക്കുകയാണ് ഇവർ. വിൽ ചെയർ ബാസ്കററ്റ് ബോൾ മത്സരങ്ങളിൽ പങ്കെടുുക്കാൻ രാജ്യമെമ്പാടും സഞ്ചരിക്കുന്ന തിരക്കിലാണ് ഇപ്പോൾ ഈ ദമ്പതികൾ.
കോയമ്പത്തൂരിൽ വച്ച് നടന്ന സൗത്ത് സേൺ വീൽ ചെയർ ബാസ്കറ്റ് ബോളിൽ കേരള വനിതാ ടീം മൂന്നാം സ്ഥാനത്തെത്തി. ഭാനുവും ഈ ടീമിലുണ്ട് എന്നതാണ് ഏറ്റവും പ്രാധാന്യം. തൃശ്ശൂർ കൂർക്കഞ്ചേരി സ്വദേശിയാണ് ഫസ്റാ ഭാനു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയായ ഭാനു വൈകല്യത്തെ മറികടന്നത് മനക്കരുത്തും ദൃഡനിശ്ചയവും കഠിന പ്രയ്ത്നവും കൊണ്ടാണ്.
വിവാഹമാലോചിച്ചപ്പോൾ തെന്നെ പോലെ തന്നെ പോളിയോ ബാധിതനായ സാദിഖിനെ ഭാനു തിരഞ്ഞെടുത്തു. ബി കോം ബിരുദധാരിയായ സാദിഖ് മൊബൈൽ, ട്രാവൽസ് ഷോപ്പ് നടത്തുകയാണ്. നോമ്പുകാലത്തും ദിവസേനേ മുടക്കമില്ലാതെ പരിശീലനം നടത്തുന്നുണ്ട്. എല്ലാ ഞായറാഴ്ചകളിലും വീട്ടിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള പരിശീലന സ്ഥലത്ത് മുചക്രവാഹനത്തിൽ ഇവർ എത്തും. ചിലപ്പോൾ മക്കൾക്കൊപ്പമാകും ഇവർ പരിശീലനത്തിന് എത്തുക.