1300-ല്‍ അധികം പാട്ടുകള്‍ക്ക് സംഗീതം ഒരുക്കിയ ആ സംഗീത സംവിധായകന് പലപ്പോഴും നിങ്ങളുടെ വീട്ടുവളപ്പില്‍ ഭക്ഷണവുമായി എത്തിയിട്ടുണ്ടാകും. കുടുംബം പോറ്റാനാണ് മുരളി അപ്പാടത്ത് രാത്രിയില്‍ ഡെലിവറി ബോയിയായി ജോലി ചെയ്യുന്നത്. കൊച്ചി വെണ്ണലയില്‍ മുരളി അപ്പാടത്തിന് സ്വന്തമായി റിക്കോര്‍ഡിംഗ് സ്റ്റുഡിയോയുണ്ട്.
റിക്കോര്‍ഡിംഗ് സ്റ്റുഡിയോയിലെ ജോലിക്ക് ശേഷമാണ് ഭക്ഷണ വിതരണത്തിന് മുരളി പോകുന്നത്. ഭിന്നശേഷിക്കാരും ഓട്ടിസം കുട്ടികളും ഉള്‍പ്പെടെ 200 അധികം കുട്ടികളെ മുരളി സംഗീത ലോകത്തേക്ക് എത്തിച്ചിട്ടുണ്ട്. അവസരങ്ങള്‍ തേടി ആരെത്തിയാലും മുരളി അവരെ സഹായിക്കുവാന്‍ മുന്നിലുണ്ട്. അതേസമയം കുടുംബം പോറ്റുവനാണ് രാത്രിയില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന് പോകുന്നത്.
2021-ല്‍ 17 ലക്ഷം മുടക്കിയാണ് സ്റ്റുഡിയോ സ്ഥാപിച്ചത്. പാലക്കാട് ചെമ്പൈ സംഗീത കോളേജില്‍ നിന്ന് ഗാനഭൂഷണം പാസായശേഷം അമച്വര്‍ സംഗീത സംവിധായകനായി. അവസരം കുറഞ്ഞപ്പോള്‍ പ്രവാസ ജീവിതവും വെല്‍ഡിംഗ് ജോലിയും ചെയ്തു. തുടര്‍ന്ന് പ്രസാവ ജീവിതത്തില്‍ നിന്നും ലഭിച്ച രൂപയും സുഹൃത്തുക്കള്‍ നല്കിയ പണവും കൂട്ടിയാണ് സ്റ്റുഡിയോ നിര്‍മിച്ചത്.