തിരുവനന്തപുരം. കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിന് ഗുരുതര സുരക്ഷ വീഴ്ച. പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുവാന്‍ എഡിജിപി ഇന്റലിജന്‍സ് തയ്യാറാക്കിയ സുരക്ഷ ക്രമീകരണങ്ങള്‍ ചോര്‍ത്തി. അതേസമയം പോലീസിനുള്ളില്‍ വിവരങ്ങള്‍ ചോര്‍ത്തുന്ന വിവാഗം സജിവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. മുമ്പ് ആര്‍ എസ് എസ് നേതാക്കളുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് പോലീസ് ഡാറ്റാ ബേയ്‌സില്‍ നിന്നും ചിലര്‍ ചോര്‍ത്തിയിരുന്നു.
സംസ്ഥാന പോലീസില്‍ പച്ചവെളിച്ചം ഗ്രൂപ്പുകള്‍ സജീവമാണെന്ന് മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രധാനമന്ത്രിയ്ക്ക് വധഭീഷണിയുണ്ടായ സാഹചര്യത്തില്‍ അതീവ ഗൗരവത്തോടെയാണ് സുരക്ഷ വീഴ്ചയെ പോലീസ് കാണുന്നത്. സുരക്ഷ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ അടക്കമാണ് ചോര്‍ന്നിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടക്കുന്ന സ്ഥലത്തെ മുതിര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രകമാണ് ഇത് നല്‍കിയിരിക്കുന്നത്.
ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് പ്രധാനമന്ത്രിക്ക് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഭീഷണിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഗൗരവത്തോടെയാണ് നീങ്ങിയിരുന്നത്. കേരളാ പോലീസിന്റെ രഹസ്യാമ്പേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലും സുരക്ഷാ ഭീഷണിയുണ്ടെന്ന് കണ്ടെത്തിയിരുന്നു.