ലോക ട്രാൻസ് പ്ലാന്റ് ഒളിമ്പിക്സിലെ അഞ്ച് കിലോമീറ്റർ മാരത്തോണിന് ഡിനോയി തോമസ് എന്ന 39 കാരൻ ഇറങ്ങുന്നത് ലിബു വിന്റെ ഹൃദയ സ്പന്ദനവുമായാണ്. 15 ന് പെർത്തിൽ ആണ് ഒളിസിക്സ്. അവയവ ദാതാക്കൾക്കും സ്വീകർത്താക്കൾക്കുമായി നടത്തുന്നതാണ് ലോക ട്രാൻസ് പ്ലാന്റ് ഒളിമ്പിക്സ്.
ഇന്റർ നാഷണൽ ഒളിസിക്ക് സ് കമ്മിറ്റിയുടെ അഗീകാരത്തേടെ 1978ൽ ആയിരുന്നു തുടക്കം. ഇത്തവണത്തെ ഒളിമ്പിക്സ് ഇന്ത്യയിൽ നിന്ന് 30 താരങ്ങൾ മത്സരിക്കുന്നുണ്ട്. തൃക്കാക്കര സ്വദേശിയായ ഡിനോയി തോമസ് എറണാകുളത്ത് കാർ ഡിലർഷിപ്പിൽ ഡ്രൈവറാണ് ആണ്. യാത്രാ ചെലവുകൾ വഹിക്കുന്നതും ഡീലർഷിപ്പാണ്. 2013ലാണ് ഡിനോയി തോമസിന് ഹൃദയം മറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്.
ഡൈലേറ്റഡ് കാർഡിയോ മയോപ്പതി ബാധിച്ച ഡിനോയി തോമസിന് തൃശൂർ അയ്യന്തോൾ സ്വദേശി ലിബു അവയവ ദാതാവായി. ലിസി ആശുപത്രിയിലായിരുന്നു സർജറി. ഡോ ജോസ് പെരിയപുരമായിരുന്നു ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയത്. ഡോ ജോസ് പെരിയപുരവും ഡോ. ജോ ജോസഫും പകർന്നു നല്കുന്ന ആത്മവിശ്വാസമാണ് ഡിനോയി തോമസിനെ ട്രാക്കിൽ ഇറക്കുന്നത്.
ഭാര്യ ബീനയും മക്കളും വലിയ സപ്പോർട്ടുമായി കൂടെയുണ്ട്. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്ത ശേഷം സാധാരണ ജീവിതം സാധ്യമാണ് എന്ന ഉദാഹരണമാണ് ഡിനോയി തോമസ് എന്ന് ഡോക്ടർ ജോസ് സാക്ഷ്യപ്പെടുത്തുന്നു.