7 മുതൽ 8 മണിക്കൂർ വരെ ഉള്ള ഉറക്കം നല്ല ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. എന്നാൽ പലർക്കും തുടർച്ചയായി ഉറക്കം കിട്ടാറില്ല. ഇടയ്ക്കിടെ ഉണരുന്നത് രാവിലെ ഉള്ള ഉന്മേഷ കുറവിനും ദിവസം മുഴുവൻ ഉള്ള ക്ഷീണത്തിനും കാരണമാവുന്നു. ഉറക്കക്കുറവ് മൂലം രക്തസമ്മർദം കൂടാനുള്ള സാധ്രത കൂടുതൽ ആണ്
പണ്ടു കലത്ത് വയോധികരെ മാത്രം അലട്ടുന്ന പ്രശ്നമായിരുന്നു ഇത്. എന്നാൽ 30 വയസിന് മുകളിൽ ഉള്ള മിക്കവരും ഇന്ന് ത് പൊതുവെ കണ്ടു വരുന്നു.
കാരണങ്ങളും പരിഹാരവും
രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൂടുന്നത്
രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ വ്യക്കകൾ ഷുഗർ നിയന്ത്രിക്കാനായി മൂത്രത്തിലൂട ഷുഗർ പുറന്തള്ളുന്നു ഇത് ശരീരത്തിലെ ജലാംശം നഷ്ടമാകുന്നതിനും രാത്രിയിൽ ഇടയ്ക്കിടെ മൂത്ര ശങ്കഉണ്ടാകുന്നതിനും കാരണമാവുന്നു.
രക്തത്തിൽ ഇൻസുലിന്റെ അളവ് കൂടുന്നത്
അധിക അളവിലുള്ള ഇൻസുലിൻ നാഡി വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നു. രാത്രി സമയത്ത് ആന്തരിക അവയവങ്ങൾ ആക്ടീവായി പ്രവർ ത്തിക്കുന്നു
ടെൻഷൻ
സ്ട്രസ് ഹോർമോണായ കോർട്ടിസോൾ കൂടുതൽ ആയി ഉദ്പാതിപ്പിക്കുന്നത്
കഫീൻന്റെ ഉപയോഗം
കഫീൻ അടങ്ങിയ പാനീയങ്ങൾ വൈകന്നേരം 7 മണിക്ക് ശേഷം കുടിക്കുന്നത് ഉറക്കത്തെ ബാധിക്കുന്നു . കഫീൻ തലച്ചോറിനെ ഉണർന്നിരിക്കാൻ പ്രേരിപ്പിക്കുന്നു
ആർട്ടിഫിഷ്യൽ ലൈറ്റുകൾ
മൊെബൽ ഫോൺ, ടെലിവിഷൻ, കമ്പ്യൂട്ടർ എന്നിവയിൽ നിന്നുള്ള ആർട്ടി ഷിഷ്യൽ ലൈറ്റ് ഉറക്കത്തെ ബാധിക്കുന്നു. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് എങ്കിലും കണ്ണൂകൾക്ക് വിശ്രമം ആവശമാണ്. ഉറക്കത്തെ നിയന്ത്രിക്കന്ന മെലാട്ടോണിൻ ഹോർമോൺ ആക്ടീവ് ആവാൻ കണ്ണൂകൾക്ക് വിശ്രമം ആവശ്യമാണ്
രാത്രിയിലെ അമിത ഭക്ഷണം
രാത്രി അമിതമായി ഭക്ഷണം കഴിച്ചാൽ ദഹന പ്രശ്നങ്ങൾ ഉണ്ടായേക്കാം ഇത് ഉറക്കത്തെ ബാധിക്കും
കൂർക്കംവലി
കൂർക്കം വലി ഉള്ളവർക്ക് സുഗമായ ഊറക്കം നഷ്ടപ്പെടുന്നു
മറ്റു രോഗങ്ങൾ
മേൽ പറഞ്ഞവയിൽ നമ്മുടെ ഉറക്കത്തെ ബാധിക്കന്ന കാരണം കണ്ടെത്തി പരിഹരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.