സ്ത്രീ പുരുഷ വേർതിരിവിനെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു കാട്ടുകയാണ് മഞ്ജ്ജു വാര്യർ. ഒരു വനിതാ സംരംഭം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മഞ്ജു. മിക്കവാറും സ്ത്രീകൾക്ക് ജീവിതത്തിൽ പല കാര്യങ്ങളും ചെയ്യാൻ ആഗ്രഹമുണ്ടാവും എന്നാൽ പല കാരണങ്ങളാൽ അവർക്ക് അത് സാധിക്കാറില്ലെന്ന് മഞ്ജു വാര്യർ തുറന്ന് പറയുന്നു.
അവസരങ്ങൾക്ക് വേണ്ടി കാത്തിരിന്നിട്ടും അവസരം കിട്ടാതെ ഇരിക്കുന്ന പല സ്ത്രീകളെയും തനിക്ക് അറിയാമെന്നും മണമഞ്ജു പറയുന്നു. സക്സസ്ഫുൾ ആയിട്ടൊരു ജീവിതം സ്ത്രീകൾ ആഗ്രഹിക്കുന്ന പോലെ എല്ലാർക്കും കിട്ടട്ടെ. അങ്ങനെ സ്ത്രീ പുരുഷ വേർതിരിവില്ലാതെ എല്ലാർക്കും തുല്യ അവസരങ്ങൾ ലഭിക്കട്ടെ.
അങ്ങെയുള്ള വേർതിരിവിൽ താൻ വിശ്വസിക്കുന്നില്ല എന്നും താരം പറഞ്ഞു. അതുപോലെ തന്റെ ആത്മാർത്ഥമായിട്ടുള്ള ആഗ്രഹം വളരെ ശക്തരായി, തുല്യരായി പരസ്പര ബഹുമാനത്തോടെ സ്ത്രീകളും പുരുഷന്മാരും എല്ലാവരും ഒന്നിച്ച് നിന്നു കൊണ്ട് മനസമാധാനമുള്ള ഒരു സമൂഹം ഉണ്ടാകണം എന്നുള്ളതാണ് എന്ന് മഞ്ഞു വാര്യർ പറയുന്നു.