വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഇലോൺ മസ്ക് ട്വിറ്ററിൽ വരുത്തുന്നത്. ട്വിറ്ററിന്റെ ലോഗോയായ പക്ഷി ജനപ്രീതി ഏറെയുള്ളതായിരുന്നു. ഇപ്പോൾ ട്വിറ്ററിലെ പക്ഷിയെ മാറ്റി പട്ടിക്കുട്ടിയുടെ തല ലോഗോ ആക്കിയിരിക്കുകയാണ് ഇലോൺ മസ്ക്. എന്നാൽ ട്വിറ്ററിന്റെ മൊബൈൽ ആപ്ലിക്കേഷനിൽ ഇപ്പോൾ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല.
‘ ഷിബ ഇനു ‘ ഡോജ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയുടെ ചിഹ്നം ആയിരുന്നു. അതേ വർഗ്ഗത്തിൽപ്പെട്ട നായയെയാണ് ട്വിറ്ററിന്റെ പുതിയ ചിഹ്നമായി തിരഞ്ഞെടുത്തിരിക്കുന്നത്. ട്വിറ്റർ തുറക്കുമ്പോഴും ട്വിറ്ററിന്റെ ഹോം പേജിലും ഇപ്പോൾ പക്ഷിക്ക് പകരം നായയാണ്. നാളുകൾക്കു മുൻപ് ഒരു ഉപഭോക്താവ് ട്വിറ്റർ വാങ്ങി ലോഗോ മാറ്റാൻ ഇലോൺ മസ്ക്കിനോട് നോട് ആവശ്യപ്പെട്ടിരുന്നു. ട്വിറ്ററിന്റെ ലോഗോ മാറ്റിയശേഷം ഈ നിർദ്ദേശത്തിന്റെ സ്ക്രീൻഷോട്ട് എടുത്ത് ‘വാക്കുപാലിച്ചു’ എന്നൊരു കുറിപ്പും പങ്കുവെച്ചു.
തമാശരൂപയുടെ പുറത്തിറക്കിയ ഒരു ഒരു ക്രിപ്റ്റോ കറൻസിയാണ് ഡോജോ കോയിൻ. 2013 പുറത്തിറക്കിയ ഈ ക്രിപ്റ്റോ കറൻസിയെ ഇലോൺ മസ്ക് പിന്തുണയ്ക്കുന്നുണ്ടായിരുന്നു. ടെസ്‌ല ഡോജോ കോയിൻ ഇടപാടിന് മസ്ക് അംഗീകാരം നൽകിയിട്ടുണ്ട്. വളരെ വൈകാതെ തന്നെ സ്പെയ്സ് എക്സ് ഡോജോ കോയിൻസ് സ്വീകരിച്ചേക്കും എന്ന വാർത്തകളാണ് പുറത്തുവരുന്നത്.
ഇപ്പോഴുള്ള ട്വിറ്ററിലെ ലോഗോ മാറ്റം ഡോജോ കോയിനുമായി ബന്ധപ്പെട്ടതാണ് പുറത്തുവരുന്നെന്നാണ് സൂചന. ഡോജോ കോയിൻ പിന്തുണ നൽകുന്നതിന് മസ്കിനെതിരെ 27,800 കോടി ഡോളറിന്റെ കേസ് നിലവിലുണ്ട്. ഈ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ട്വിറ്റർ കോടതിയെ സമീപിച്ചിരുന്നു. ഇപ്പോൾ ഡോജോ കോയിന്റെ വില 20%ത്തിലധികം വർദ്ധിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ രൂപ 7.91 രൂപയ്ക്ക് തുല്യമാണ് ഒരു ഡോജോ കോയിൻ.