ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും ഹോസ്റ്റല്‍ ജീവിതം എന്താണെന്ന് മനസ്സിലാക്കിയിട്ടുള്ളനവരായിരിക്കും നാം എല്ലാവരും. എന്നാല്‍ മികച്ച സൗകര്യങ്ങളും നല്ല ഭക്ഷണവും ലഭിക്കുന്ന ഹോസ്റ്റലുകള്‍ കണ്ടെത്തുക വളരെ ശ്രമകരമായ ഒരു ദൗത്യമാണ്. ഇതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഫയിന്റ് മൈ ഹോസ്റ്റല്‍ എന്ന സ്റ്റാര്‍ട്ടപ്പ്. കൃത്യമായ വിവരശേഖരണത്തിന് ശേഷമാണ് പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.
അതുകൊണ്ട് തന്നെ ഒരു ഹോസ്റ്റലോ പേയിംഗ് ഗസ്റ്റ് ഫെസിലിറ്റിയോ നോക്കുന്നവര്‍ക്ക് ഇത് മികച്ച ഒരു മാര്‍ഗമായിരിക്കും. അതുപോലെ തന്നെ ഹോസ്റ്റല്‍ ഉടമകള്‍ക്കും തങ്ങളുടെ സ്ഥാപനത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്കുവാന് സാധിക്കും. മൂന്ന് സുഹൃത്തുക്കളുടെ ആശയത്തിലാണ് ഫയിഡ് മൈ ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
പിന്നീട് ഇത് 10 പേരടങ്ങുന്ന ഒരു ടീമായി വളര്‍ന്നു. ഷിയാസ് വി പി, ഹന്‍സല്‍ സലിം, ജിതിന് ബാബു എന്നിവരാണ് ഫയിഡ് മൈ ഹോസ്റ്റലിന് പിന്നില്‍. നിലവില്‍ വിദ്യാര്‍ഥികളാണ് കൂടുതലും ഫയിന്റ് മൈ ഹോസ്റ്റല്‍ ഉപയോഗിക്കുന്നത്. അതുപോലെ തന്നെ കോര്‍പ്പറേറ്റ് കമ്പനികളുമായും അസോസിയേഷനുകളുമായും ഇവര്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. നിലവില്‍ ഏഴ് നഗരങ്ങളിലായി 55 ഹോസ്റ്റലുകളും 25,000 ബഡ്ഡുകളും പ്ലാറ്റ് ഫോമില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഏഴ് ലക്ഷം രൂപ സഹായം സ്ഥാപനത്തിന് ലഭിച്ചു. സര്‍വീസ് വെന്‍ഡേഴ്സിനും ഹോസ്റ്റല്‍ ഓണേഴ്സിനും വേണ്ടിയുളള കൂടുതല്‍ ഫീച്ചറുകളാണ് ഉദ്ദേശിക്കുന്നത്. ഒരു വിദ്യാര്‍ത്ഥി ഹോസ്റ്റലിലേക്ക് എത്തുന്നത് മുതല്‍ ചെക്ക് ഔട്ട് ചെയ്യുന്നത് വരെ അതിനിടയില്‍ വരുന്ന എല്ലാ കാര്യങ്ങളും സര്‍വീസ് റിക്വസ്റ്റായാലും റെന്റ് പേയ്മെന്റായാലും എല്ലാ കാര്യങ്ങളും ഒന്നോ രണ്ടോ ക്ലിക്കില്‍ പൂര്‍ത്തീകരിക്കുന്നതിന് സഹായിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.