ഇറ്റലിയിലെ ഫ്ളോറൻസ് പള്ളിയിൽ 1306 ഫെബ്രുവരിയി ഒരു ബുധനാഴ്ച ഗിയോർ ഡാനോ എന്ന വൈദികൻ ഒരു പ്രസംഗം നടത്തി. കണ്ണട കണ്ട് പിടിച്ച ആളെ കുറിച്ച് ആയിരുന്നു അത്. കണ്ണട ആദ്യമായി കണ്ടുപിടിച്ച ആളെ അച്ചൻ കണ്ടു സംസാരിച്ചു എന്നൊക്കെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കണ്ണട കണ്ടുപിടിച്ചത് ആര് എന്നതിന് വ്യക്തമായ തെളിവുകൾ ഇല്ല എങ്കലും അച്ചന്റെ പ്രസംഗത്തിൽ നിന്നാണ് ഇതിന്റെ യഥാർത്ഥ വിവരങ്ങൾ നമുക്ക് മാസിലാക്കാൻ കഴിയന്നത്.
1286 കാലത്ത് ഇറ്റലിയിലെ പിസാ നഗരത്തിൽ ജീവിച്ചിരുന്ന ഒരു ഗ്ലാസ് പണിക്കാരനാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ എന്ന് കരുതപ്പെടുന്നു.
ലെൻസുകൾ കണ്ണുകളിലേക്ക് പിടിക്കാൻ ഒരു ഹാൻഡിൽ ഉള്ള ഗ്ലാസ് അല്ലെങ്കിൽ കല്ല് പോലെയുള്ള ഒരു സ്ഫടികം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. 1300 ൽ തന്നെ ഗ്ലാസ് വ്യവസയ കേന്ദ്രമായ വെനീസിൽ കണ്ണടകൾ ഉണ്ടാക്കാൻ തുടങ്ങിയിരുന്നു എന്നാണ് വിവരം.
ഇന്നുള്ള കണ്ണടളിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ആദ്യകാല കണ്ണടകൾ. ആദ്യ കാലത്ത് പ്രായമായവർക്കുള വെള്ളെഴുത്ത് കണ്ണടകൾ ആയിരുന്നു. 15-ാം നൂറ്റാണ്ടിന്റെ അവസാനമാണ് കോൺേ കേവ് ലെൻസുകൾ നിർമ്മിച്ചു തുടങ്ങിയത്. അച്ചടിച്ച പുസ്തകം വന്നതോടെ കണ്ണടയുടെ ഉപയോഗം കൂടി. 1727-ൽ ബ്രിട്ടീഷ് ഒപ്റ്റിഷ്യൻ എഡ്വേർഡ് സ്കാർലറ്റ് കണ്ടുപിടിച്ചതാണ് ആധുനിക രീതിയിലുള്ള കണ്ണട ഫ്രെയിം, ചെവിയിലും മൂക്കിലും സ്ഥാപിക്കാൻ കഴിയും.
ഈ ആദ്യകാല കണ്ണടകളിൽ മരം, ഈയം അല്ലെങ്കിൽ ചെമ്പ് എന്നിവയുടെ കനത്ത ഫ്രെയിമുകളിൽ ഗ്ലാസ് ലെൻസുകൾ സജ്ജീകരിച്ചിരുന്നു. തുകൽ, അസ്ഥി, കൊമ്പ് എന്നിവയുടെ പ്രകൃതിദത്ത വസ്തുക്കൾ പിന്നീട് ഫ്രെയിമുകളുടെ നിർമ്മാണത്തിനായി ഉപയോഗിച്ചു. 1801 ൽ തോമസ് യങ് ആണ് കോൺടാക്ട് ലെൻസ് കണ്ടുപിടിച്ചത് എന്ന് കരുതപ്പെടന്നു