സാങ്കേതിക വിദ്യ ദിവസവും മാറുന്ന ലോകത്താണ് നാം ജീവിക്കുന്നത്. വൈദ്യശാസ്ത്ര രംഗത്തും ടെക്‌നോളജിയിലും ഗ്രാഹാന്തര യാത്രകളിലും മനുഷ്യന്‍ കൈവരിക്കുന്ന നേട്ടം മനുഷ്യരെ വീട്ടും വാകാസത്തിലേക്ക് നയിക്കുകയാണ്. ഇപ്പോള്‍ ശാസ്ത്ര ലോകത്ത് ചര്‍ച്ചയാകുന്നത് ഗൂഗിള്‍ എന്‍ജിനീയര്‍ റേ കര്‍സ്വെയിലിന്റെ പ്രസ്താവനയാണ്. എട്ട് വര്‍ഷം കൊണ്ട് മനുഷ്യന്‍ അമരത്വം നേടുമെന്നാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്.
എന്നാല്‍ റേയുടെ പ്രവചനത്തെ അങ്ങനെ തള്ളിക്കളയാന്‍ വരട്ടെ. ഇതിന് മുമ്പും റേ നടത്തിയ പ്രവചങ്ങളെക്കുറിച്ച് അറിഞ്ഞാല്‍ മാത്രമെ അദ്ദേഹം നിസാരക്കാരനല്ലെന്ന് മനസ്സിലാകു. മുമ്പ് റേ നടത്തിയ 147 പ്രവചനങ്ങളില്‍ 86 ശതമാനവും കൃത്യമായി എന്നത് തന്നെയാണ് ഈ പ്രവചനത്തെയും ശാസ്ത്ര ലോകം തള്ളിക്കളയാത്തതിന് കാരണം. റേയുടെ പ്രവചനപ്രകാരം മനുഷ്യന് പ്രായം കൂടുന്ന അവസ്ഥ ഇനി ഇല്ലാതാകും.
ജനറ്റിക്‌സ് നാനോ സാങ്കേതിക വിദ്യകളുടെയും റോബോട്ടിക്‌സ് എന്നി ശാസ്ത്ര മേഖലയുടെയും വളര്‍ച്ചയുടെ ഫലമായി പ്രായമാകുന്നത് തടയുവാന്‍ നാനോ ബോട്ടുകളെ ശാസ്ത്ര ലോകം കണ്ടെത്തുമെന്നാണ് റേ പറയുന്നത്. അര്‍ബുദം പോലുള്ള രോഗങ്ങള്‍ 2030 ആകുമ്പോള്‍ ഈ സാങ്കേതിക വിദ്യയിലൂടെ തടയുവാന്‍ സാധിക്കും. 2012ലാണ് റേ ഗൂഗിളില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. അതിനും ഏറെ മുന്‍പ് തന്നെ സാങ്കേതിവിദ്യയുമായി ബന്ധപ്പെട്ട് റേയുടെ പ്രവചനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2029ല്‍ മനുഷ്യനോളം ബുദ്ധിശക്തി പ്രകടിപ്പിക്കുവാന്‍ കംപ്യൂട്ടറുകള്‍ക്ക് സാധിക്കും എന്നാണ് റേ പറയുന്നത്. അതേസമയം മനുഷ്യരില്‍ ചിപ്പ് ഘടിപ്പിക്കുന്നത് പലരും പേടിയോടെ കാണുമ്പോഴും അത്തരം സാങ്കേതിക വിദ്യകള്‍ മനുഷ്യരാശിയുടെ പുരോഗതിക്ക് ശക്തമായ ഏടായിരിക്കുമെന്നാണ് റേയുടെ പക്ഷം. ഏകദേശം 50 മുതല്‍ 100 എംഎം വലുപ്പമുള്ള റോബോര്‍ട്ടുകളാണ് നാനോ ബോട്ടുകള്‍ ഇത് മനുഷ്യ ശരീരത്തില്‍ പല കാര്യങ്ങള്‍ക്കും ഉപയോഗിക്കുവാന്‍ സാധിക്കും എന്നാണ് റേയുടെ പക്ഷം.
കാഴ്ചയുടെയും കേള്‍വിയുടെയും പരിമിതി മനുഷ്യര്‍ മറികടന്നത് ചെറു ഉപകരണങ്ങളുടെ സഹായത്തോടെയാണ്. പേസ്‌മേക്കറും ഡയാലിസിസ് മെഷ്യവുകളും എല്ലാം മനുഷ്യന് ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് കാരണമായത്. മനുഷ്യന്റെ അവയവങ്ങള്‍ പരീക്ഷണ ശാലയില്‍ നിര്‍മിക്കുവാനും ജനിതക മാറ്റങ്ങള്‍ വരുത്തുന്ന ശസ്ത്രക്രിയകള്‍ നമുക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.