ഇന്നത്തെ കാലത്തെ ഒരു വലിയ ട്രെൻഡാണ് ടാറ്റു. പണ്ടുമുതലേ തന്നെ ലോകത്തിലെ മിക്ക രാജ്യങ്ങളിലും പച്ച കുത്തുന്ന സമ്പ്രദായം നിലനിന്നിരുന്നു. ഈജിപ്തിലെ രാജാക്കന്മാരും പ്രഭുക്കന്മാരും ദേഹത്ത് പലതരം രൂപങ്ങൾ പച്ചകുത്തിയിരുന്നതായുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. 2000 കൊല്ലം മുൻപ് ഈജിപ്റ്റിൽ പച്ചകുത്തൽ പ്രചാരത്തിൽ ഉണ്ടായിരുന്നു.
പ്രാചീനകാലത്ത് ഭരണാധികാരികൾ മരിച്ചാൽ അവരുടെ ശവശരീരങ്ങൾ കേടുകൂടാതെ സൂക്ഷിക്കുക പതിവുണ്ടായിരുന്നു. ഇത്തരം ഒരു ശവകുടീരം 1920 ലൂബ്സർ എന്ന സ്ഥലത്ത് വെച്ച് പൊളിക്കുകയുണ്ടായി. അതിൽ ഉണ്ടായിരുന്ന രാജാവിന്റെ ദേഹം മുഴുവൻ പലതരത്തിലുള്ള ഡിസൈനുകൾ പച്ച കുത്തിയിരുന്നു.
രാജാക്കന്മാർ മാത്രമല്ല രാജകുടുംബത്തിലെ സ്ത്രീകളും നെറ്റിയിലും കഴുത്തിലും ഒക്കെ പല ദൈവങ്ങളുടെ രൂപങ്ങൾ പച്ചകുത്തി നടക്കുന്നത് പണ്ടത്തെ ഈജിപ്തിൽ പതിവായിരുന്നു. ആദ്യകാലത്തെ മേക്കപ്പ് ടെക്നിക്കുകളിൽ ഒന്നായിരുന്നു പച്ചകുത്തൽ.
പുരാതന ഗ്രീക്കുകാർക്കും ജർമ്മൻകാർക്കും ബ്രിട്ടൻകാർക്കുമെല്ലാം ഇടയിൽ പച്ചകുത്തൽ കല നിലനിന്നിരുന്നു. പച്ചകുത്തലുകൾക്ക് പിന്നിൽ പല കാരണങ്ങൾ ഉണ്ടായിരുന്നു. രോഗശമനം, നിർഭാഗ്യങ്ങൾ വരാതിരിക്കാൻ, കൃഷി നശിക്കാതിരിക്കുക, എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കുവേണ്ടിയുള്ള പച്ചകുത്തലുകൾ ഉണ്ടായിരുന്നു.
സമൂഹത്തിലെ പദവി തെളിയിക്കുന്നതിനും ഈ പച്ചകുത്തൽ ഉപയോഗിച്ചിരുന്നു. ഓരോ വിഭാഗങ്ങൾക്കും ഉള്ള പച്ചകുത്തലിൽ വിവിധതരം മാറ്റം ഉണ്ടായിരുന്നു രാജാക്കന്മാർക്ക് ഒരുതരം പ്രഭുക്കന്മാർക്ക് മറ്റൊരുതരം സാധാരണക്കാർക്ക് വേറൊരു തരം എന്നിങ്ങനെ പച്ചകുത്തുന്ന രീതിയിലും രൂപത്തിലും ഒക്കെ മാറ്റങ്ങൾ നിലനിന്നിരുന്നു. ചില പാർട്ടികളിൽ ചേരണമെങ്കിൽ പച്ചകുത്തൽ നിർബന്ധമായിരുന്നു. അത് നോക്കി ഏതു പാർട്ടിക്കാരനാണെന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും.
എന്നാൽ റോമാക്കാരുടെ പച്ചകുത്തൽ വ്യത്യസ്തമായത് ആയിരുന്നു. തടവുപുള്ളികളെയും അടിമകളെയും തിരിച്ചറിയാനാണ് റോമാക്കാർ ഈ വിദ്യ ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ മറ്റു രാജ്യങ്ങളിലുള്ള പച്ചകുത്തിയ ആൾക്കാർ റോമിൽ എത്തിപ്പെട്ടാൽ അവരെ അടിമയോ തടവുപുള്ളിയോ ആയി കണക്കാക്കുകയും ഇത് പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.
പച്ചകുത്തൊല്ലിന്റെ വിവിധ രീതികളാണ് എക്സിമോളും കിഴക്കൻ സൈബീരിയക്കാരും പാലിച്ചു വന്നത്. അവർ സൂചികൊണ്ട് തൊലിയിൽ കുത്തുക മാത്രമല്ല അതിനിടയിൽ പല നിറത്തിലുള്ള നൂലുകൾ കടത്തിവിട്ട് ഡിസൈനുകൾ രൂപപ്പെടുത്തുകയും ചെയ്തിരുന്നു.
ക്രിസ്തുമത പ്രചാരണത്തോടെ യൂറോപ്പിൽ പച്ച പച്ചകുത്തലിന് മാറ്റങ്ങൾ വന്നു തുടങ്ങി. അങ്ങനെ യൂറോപ്പിൽ ചില ദ്വീപുകളിൽ മാത്രം പച്ചകുത്തൽ ഒതുങ്ങി നിന്നു. അപ്പുറമുള്ള ദ്വീപുകൾ കാണാൻ സാഹസികരായി എത്തിയവരെ ഈ ടാറ്റൂ അമ്പരപ്പിച്ചു. താമസിയാതെ കപ്പൽ ജോലിക്കാർക്കും സാഹസികർക്കും വേണ്ടി അമേരിക്കയിലും യൂറോപ്പിലും എല്ലാം പച്ചകുത്തൽ പാർലറുകൾ വന്നു.
ക്യാപ്റ്റൻ ജെയിംസ് ബുക്ക് എന്ന സാഹസികനാണ് പച്ചകുത്തലിന് ടാറ്റൂ എന്ന പേര് ആദ്യമായി യൂറോപ്യൻസിന് പരിചയപ്പെടുത്തിക്കൊടുത്തത്. പച്ചകുത്താൻ ഉപയോഗിക്കുന്ന ഇലക്ട്രിക് ഉപകരണത്തിന്റെ കണ്ടുപിടിത്തം 1891ൽ അമേരിക്കയിലാണ്. ടാറ്റൂ ക്യാൻസർ രോഗത്തിനും ചില കരൾ രോഗങ്ങൾക്കും കാരണമാകും എന്ന ശാസ്ത്ര സത്യം മനസ്സിലാക്കി അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ ടാറ്റു ചെയുന്നത് നിരോധിച്ചിരുന്നു.