സാപോണി ഫിക്കേഷൻ എന്ന പ്രക്രിയയിലൂടെയാണ് സോപ്പ് നിർമിക്കുന്നത്. സസ്യ എണ്ണ അല്ലെങ്കിൽ മൃഗ കൊഴുപ്പ് കാസ്റ്ററ്റിക് സോഡയുമായി
പ്രവർത്തിച്ചാണ് സോപ്പ് ഉണ്ടാകുന്നത്. ഇപ്പോൾ വിപണിയിൽ ലഭ്യമായ മിക്കവാറും സോപ്പുകളുടെ പി എച്ച് 8 ന് മുകളിൽ ആണ്. അതായത് ആൽക്കി പി എച്ച്.
എന്നാൽ തലയോട്ടിയിൽ അസിഡ് പി എച്ച് ആണ്. ബാക്ടീരിയ , ഫംഗസ് മുതലായവയുടെ പ്രവർത്തനത്തെ അസിഡിക് പി എച്ച് തടയുന്നു. തലയോട്ടിയിൽ സോപ്പ് തേയ്ക്കുന്നത് വഴി തലയോട്ടിയി പി എച്ച് ഉയർന് ആൽക്കലി പി എച്ച് ആവുകയും ഇത് ബാക്ടീരയയുടെ വളർച്ചയക്കും കാരണമാകന്നു. ഇത് വഴി ഇഫക്ഷൻ, തല ചൊറിച്ചിൽ, താരൻ, മുടി കൊഴിച്ചിൽ എന്നിങ്ങനെ ധാരാളം പ്രശ്നങ്ങൾ ഉണ്ടാവുന്നു.
കൂടാതെ സോപ്പ് തലയോട്ടിയെ നന്നായി ഡ്രൈ ആക്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും മുടി പെട്ടന്ന് പൊട്ടി പോകുന്നതിനും കാരണമാവുന്നു. അമിതമായി തലയോട്ടി ഡ്രൈ ആകുന്നത് സെബോറിക് ഡെർമറ്റൈറ്റിസ് അഥവാ താരൻ ഉണ്ടാകുന്നതിന് കാരണമാവുന്നു. അമിതമായ തലയോട്ടി ഡ്രൈയായാൽ ചിലർക്ക് തലവേദന പോലുള്ള പ്രശ്നങ്ങൾ വരാൻ സാധ്യത ഉണ്ട്.