ബെംഗളൂരു. ബഹിരാകാശ ഗവേഷണ രംഗത്ത് വീണ്ടും ചരിത്രം എഴുതി ഇന്ത്യയുടെ ഇസ്‌റോ. പുനരൂപയോഗിക്കുവാന്‍ സാധിക്കുന്ന ബഹിരാകാശവാഹനമാണ് ഇന്ത്യയുടെ ആര്‍ എല്‍ വി. ലോകത്ത് ഈ ടെക്‌നോളജി ഉപയോഗിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് അമേരിക്കയാണ്. രണ്ടാം ഘട്ട പരീക്ഷണവും വിജയിച്ചതോടെ ഇന്ത്യ ഈ മേഖലയില്‍ അതിവേഗത്തില്‍ മുന്നേറുകയാണ്.
മുമ്പ് ആര്‍ എല്‍ വി റോക്കറ്റിന്റെ സഹായത്തോടെ വിശേഷിച്ച ശേഷം കടലില്‍ ഇറക്കി പരീക്ഷണം നടത്തിയിരുന്നു. ഇത് വിജയിച്ചതോടെയാണ് രണ്ടാം ഘട്ട പരീക്ഷണം എന്ന നിലയില്‍ ഹെലികോപ്റ്ററിന്റെ സഹായത്താല്‍ ആര്‍ എല്‍ വിയെ ഉയര്‍ത്തിയ ശേഷം സ്വയം ദിശ നിയന്ത്രിച്ച് റണ്‍വേയില്‍ ഇറക്കിയാണ് പരീക്ഷണം നടത്തിയത്.
വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററിന്റെ സഹായത്തോടെ സുദ്ര നിരപ്പില്‍ നിന്നും ആര്‍ എല്‍ വിയെ നാലര കിലോമീറ്റര്‍ ഉയരത്തില്‍ എത്തിച്ച ശേഷം താഴേക്ക് ഇടുകയായിരുന്നു. തുടര്‍ന്ന് ആര്‍ എല്‍ വി സ്വയം ദിശാ നിയന്ത്രിച്ച് വിമാനത്തെ പോലെ റണ്‍വേയില്‍ ഇറങ്ങുകയായിരുന്നു. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ഡി ആര്‍ ഡി ഒ എയര്‍സ്ട്രിപ്പിലായിരുന്നു പരീക്ഷണം നടത്തിയത്. രാവിലെ 7.30 ഓടെ പരീക്ഷണം പൂര്‍ത്തിയായി.
പരീക്ഷണം വിജയിച്ചതോടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം എന്ന ഇന്ത്യയുടെ സ്വപ്‌നം പൂവണിയുകയാണ്. തിരുവനന്തരപുരം വി എസ് എസ് സിയിലെ പ്രത്യേക സംഘമാണ് ആര്‍ എല്‍ വിയുടെ നിര്‍മാണത്തിന് പിന്നില്‍. ആര്‍ എല്‍ വിയെ ബഹിരാകാശത്തേക്ക് അയച്ച് ഭൂമിയില്‍ സുരക്ഷിതമായി ഇറക്കുകയാണ് അടുത്ത ഘട്ടം. ഇത് കൂടെ വിജയിക്കുവന്നതോടെ ബഹിരാകാശ രംഗത്ത് ലോകശക്തിയായി ഇന്ത്യമാറും.