മലയാള മാസം മേടം ഒന്ന് കേരളീയർ വിഷു ആഘോഷിക്കുന്നു.രാത്രിയും പകലും തുല്യമായ ദിവസം ആണ് തുല്യമായത് എന്ന് അർത്ഥം വരുന്ന വിഷു. വിഷുവും ഓണവും കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആഘോഷിക്കുന്നത്.
വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ തികച്ചും വ്യത്യസ്തമാണ് . വിഷുക്കണി. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. വിഷുവുമായി ബന്ധപെട്ട് രണ്ട് ഐതിഹ്യങ്ങളുണ്ട്. ഒന്നാമത്തെത് ശ്രീകൃഷ്ണൻ അസുര ശക്തിക്കു മേൽ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്.
മറ്റൊന്ന് ശ്രീരാമന്റെ രാവണനെ നിഗ്രഹവുമായി ബന്ധപെ.ട്ടതാണ് .വിഷുവിന് തലേദിവസം വീട് വൃത്തിയാക്കി ചപ്പുചവറുകൾ കത്തിക്കുന്നത് ഈ ഐതിഹ്യത്തിന്റെ അടിസ്ഥാനത്തിലാണ്. രാവണ വധത്തിന് ശേഷം നടന്ന ലങ്കാദഹനത്തെ ഇത് സൂചിപ്പിക്കുന്നു. ”മലബാർ മാന്വലിൽ വില്യം ലോഗൻ വിഷുവിനെക്കുറിച്ച് പരാമർശിക്കുന്നത്. ഗണിതശാസ്ത്രപരമായി വിഷു നവവർഷദിനമാണ്. അന്ന് സൂര്യൻ നേരെ കിഴക്കുദിക്കുന്ന ദിവസമാണെന്ന് കരുതുന്നത്.
വസന്ത കാലത്തിന്റെ കവാടമായി വിഷു എത്തുമ്പോൾ മലയാളികൾക്ക് എന്നും ഐശ്വരത്തിന്റെ പ്രതീതി സൃഷ്ടിക്കാൻ വിഷു പുലരികൾക്ക് ആവുന്നു. കണിക്കൊന്നയും കായ് കനികളും വാൽക്കണ്ണാടിയും പിന്നെ നമ്മുടെ കൃഷ്ണ ഭഗവാനെയും കണി കണ്ടുണരുന്ന വിഷു പുലരി അടുത്ത ഒരു വർഷത്തെക്കുള്ള സമൃദ്ധിയുടെ സംതൃപ്തി അകതാരിൽ നിറയ്ക്കുന്നു. ഈ ആത്മ സംതൃപ്തിയും അതിരറ്റ സന്തോഷവും തന്നെയാണ് എല്ലാ ഉത്സവങ്ങളുടെയും കാതലും.