ഇന്ത്യയിലെ ആദ്യ അണ്ടർവാട്ടർ മെട്രോ ഹൂഗ്ലി നദിയുടെ അടിത്തട്ടിൽ ജലനിരപ്പിൽ നിന്ന് 32 മീറ്റർ താഴെയുള്ള തുരങ്കത്തിലൂടെ ആദ്യ ട്രയൽ യാത്ര പൂർത്തിയാക്കി. കൊൽക്കത്ത മെട്രോയുടെ ചരിത്രത്തിലെ ഒരു പുതിയ നാഴികക്കല്ലായി ഇത് മാറി. മെട്രോ റെയിൽവേ ജനറൽ മാനേജർ ഉദയ് കുമാർ റെഡ്ഡി ഈ ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കാൻ എത്തി.
മഹാകരനിൽ നിന്ന് എംആർ-612-ലെ ഹൗറ മൈതാൻ സ്റ്റേഷനിലേക്ക് അദേഹം യാത്ര ചെയ്തു. ഈ റാക്ക് 11.55 ന് ഹൂഗ്ലി നദി മുറിച്ചുകടന്നു.
യാത്രയിൽ മെട്രോ റെയിൽവേ അഡീഷണൽ ജനറൽ മാനേജരും കെഎംആർസിഎൽ (കൊൽക്കത്ത മെട്രോ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ്) എംഡിയുമായ എച്ച്എൻ ജയ്‌സ്വാൾ, മെട്രോ റെയിൽവേ, കെഎംആർസിഎൽ എന്നിവിടങ്ങളിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു. ജനറൽ മാനേജർ റെഡ്ഡി ഹൗറ സ്റ്റേഷനിൽ പൂജ അർപ്പിച്ചു.
1.4 മീറ്റർ വീതിയുള്ള കോൺക്രീറ്റ് വളയങ്ങൾ കൊണ്ടു നിർമിച്ച ഇരട്ട തുരങ്കങ്ങളാണ് മെട്രോയ്ക്കുള്ളത്. അര കിലോമീറ്ററോളം ഈ തുരങ്കത്തിനടിയിലൂടെ ആയിരിക്കും സഞ്ചാരം. ഹൈഡ്രോഫിലിക് ഗാസ്കറ്റുകൾ തുരങ്കങ്ങളിലേക്ക് വെള്ളം കയറുന്നത് തടയാൻ.സജ്ജീകരിച്ചിരിച്ചുണ്ട്. പരീസിനെ ലണ്ടന്ബന്ധിപ്പിക്കുന്ന യൂറോസ്റ്റാറിന് തുല്യമാണ് ഇത്. ഹൂഗ്ലി നദിക്ക് സമീപം താമസിക്കുന്ന ആളുകളുടെ ഗതാഗതത്തിരക്ക് കുറയ്ക്കാൻ ഈ മെട സഹായിക്കും.