കൊച്ചി. സംസ്ഥാനത്ത് എഐ ക്യാമറകള്‍ മിഴി തുറന്നതോടെ വിവാദങ്ങള്‍ കനക്കുന്നു. എ ഐ ക്യാമറകളില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം എത്തിയതോടെ എല്ലാം കെല്‍ട്രോണിന്റെ തലയില്‍ ചാരി തടയൂരുവനാണ് ഗതാഗത മന്ത്രി ശ്രമിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ പുതിയ നിയമ പ്രശ്‌നങ്ങളും ഉയര്‍ത്തി കാട്ടുകയാണ് ചില നിയമ വിദഗ്ധര്‍.
സ്വകാര്യ ഇടങ്ങളില്‍ വ്യക്തിയുടെ അവകാശങ്ങള്‍ സംബന്ധിച്ച് നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്താതെ പൊതുനിരത്തുകളില്‍ എ ഐ ക്യാമറകള്‍ സ്ഥാപിച്ചു യാത്രക്കാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് നിയമ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. അതേസമയം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ദൃശ്യങ്ങള്‍ എ ഐ ക്യാമറകള്‍ പകര്‍ത്തി ആ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കുന്നതില്‍ പ്രശ്‌നമില്ല.
അതേസമയം നിയമം അനുസരിച്ച് യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങള്‍ എ ഐ ക്യാമറ പകര്‍ത്തുന്നത് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണെന്നാണ് വിലയിരുത്തല്‍. സ്വകാര്യ വാഹനങ്ങളുടെ ഉള്‍ഭാഗം സ്വകാര്യ ഇടമായതിനാല്‍ വാഹനത്തിലുള്ളവരുടെ അറിവോട് വേണം ദൃശ്യങ്ങള്‍ എടുക്കുവനെന്നാണ് വാദം. അതേസമയം സ്വകാര്യ വാഹനങ്ങളിലെ ദമ്പതിമാരുടെ ദൃശ്യങ്ങള്‍ അവരുടെ അറിവില്ലാതെ പകര്‍ത്തുന്നത് രാജ്യത്ത് നിയമപ്രകാരം കുറ്റമാണ്.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എ ഐ ക്യാമറകളെ പുര്‍ണമായും എ ഐ ക്യാമറ എന്ന് വിശേഷിപ്പിക്കണമെങ്കില്‍ പൊതു നിരത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെ വേറിട്ട് തിരിച്ചറിയുവാനുള്ള കഴിവ് വേണം. അത്തരം സംഭവം സ്വയം തിരിച്ചറിഞ്ഞ് നിയമലംഘനങ്ങളുടെ ദൃശ്യങ്ങള്‍ മാത്രം പകര്‍ത്തണെമന്നും വിദഗ്ധര്‍ പറയുന്നു. കേരള പോലീസ് ആക്ട് അനുസരിച്ച് സ്ത്രീകളെ അവരുടെ സ്വകാര്യതയെ മാനിക്കാതെ നേരിട്ടും ക്യാമറളിലൂടെയും നിരീക്ഷിക്കുന്നത് മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.