അര നൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കുവാനുള്ള നാസുടെ ആര്‍ട്ടെമിസ് രണ്ട് പദ്ധതിയുടെ ഭാഗമായിട്ടുള്ള യാത്രക്കാരെ നാസ പ്രഖ്യാപിച്ചു. കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന, ജെറമി ഹാന്‍സന്‍ എന്നിവരാണ് ആ യാത്രക്കാര്‍. ഇത് ആദ്യമായിട്ടാണ് നാസയുടെ ചന്ദ്ര ദൗത്യത്തില്‍ ഒരു വനിതയും പങ്കെടുക്കുന്നത്. ആര്‍ട്ടെമിസ് രണ്ട് ദൗത്യം ചന്ദ്രനില്‍ വലം വെച്ച് തിരിച്ചുവരുന്ന ദൗത്യമാണ്.
ഈ ദൗത്യത്തിനൊപ്പമാണ് ക്രിസ്റ്റീന ഹമ്മോക്ക കോച്ച് എന്ന വനിതയുടെ പങ്കെടുത്തുന്നത്. ഓറിയോണ്ഡ പേടകത്തില്‍ മിഷന്‍ സ്‌പെഷ്യലിസ്റ്റായിട്ടാണ് ക്രിസ്റ്റീന പങ്കെടുക്കുക. യാത്രക്കാരില്‍ ജെറമി ഹാന്‍സണ്‍ കനേഡിയന്‍ സ്‌പേസ് ഏജന്‍സിയുടെ പ്രതിനിധിയും മറ്റുള്ളവര്‍ അമേരിക്കക്കാരുമാണ്. 50 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യനുമായി ചന്ദ്രനിലേക്ക് പോകുന്ന നാസയുടെ പദ്ധതിയാണ് ആര്‍ട്ടെമിസ് രണ്ട്. ചന്ദ്രനില്‍ നാല് യാത്രക്കാരും ഇറങ്ങില്ല പകരം അവര്‍ ചന്ദ്രനെ വലം വെച്ച് തിരിച്ചെത്തും.
10 ദിവസം നീണ്ട് നില്‍ക്കുന്ന ദൗത്യത്തില്‍ ക്രിസ്റ്റീനയ്‌ക്കൊപ്പം ജെറെമി ഹന്‍സെന്‍, വിക്ടര്‍ ഗ്ലോവെര്‍, റെയ്ഡ് വൈസ്മാന്‍ എന്നിവരാണ് പങ്കെടുക്കുന്നത്. 1972ന് ശേഷം ഇതുവരെയും ചന്ദ്രനില്‍ മനുഷ്യന്‍ കാല് കുത്തിയിട്ടില്ല. വീണ്ടും മനുഷ്യനെ ചന്ദ്രനില്‍ എത്തുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ട്ടെമിസ് രണ്ട് ദൗത്യം നടത്തുന്നത്. ആര്‍ട്ടെമിസ് രണ്ടിന്റെ വിജയത്തിന് ശേഷം ആര്‍ട്ടെമിസ് മൂന്ന് പദ്ധതിയിലൂടെ നാല് പേരെ ചന്ദ്രനില്‍ ഇറക്കുവനാണ് നാസയുടെ പദ്ധതി.
ക്രിസ്റ്റീന 328 ദിവസവും 13 മണിക്കൂറും 58 മിനിറ്റും ബഹിരാകാശത്ത് കഴിഞ്ഞട്ടുണ്ട്. മിഷിഗണ്‍ ഗ്രാന്റ് റാപിഡ്‌സ് സ്വദേശിയായ ക്രിസ്റ്റീനയാണ് ഒറ്റയടിക്ക് ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് കഴിഞ്ഞത്. 43 കാരിയായ ക്രിസ്റ്റീനയുടെ പേരിലാണ് ആദ്യമായി ബഹിരാകാശ നടത്തത്തില്‍ പങ്കെടുത്ത വനിത എന്ന റെക്കോര്‍ഡും. ക്രീസ്റ്റീന ഇതുവരെ 6 തവണകളായി 42 മണിക്കൂറും 15 മിനിറ്റും ബഹിരാകാശത്തുകൂടെ നടന്നിട്ടുണ്ട്.
ചന്ദ്രനിലേക്കുള്ള യാത്ര വലിയ ബഹുമതിയാണെന്നും വളരെ ഗംഭീരമായ പര്യടനമാണിതെന്നും ലോകത്തിലെ ശക്തമായ റോക്കറ്റാണ് ഞങ്ങള്‍ ഓടിക്കുവാന്‍ പോകുന്നതെന്നും ക്രിസ്റ്റീന പറയുന്നു. 2013-ല്‍ ഫ്‌ലൈറ്റ് എഞ്ചിനീയറായിട്ടാണ് ക്രിസ്റ്റീന നാസയില്‍ ജോലിക്കെത്തുന്നത്.