കേരളത്തിലെ ഏറ്റവും വലിയ ഉല്ലാസ കപ്പൽ തിങ്കളാഴ്ച നീറ്റിലിറങ്ങാൻ ഒരുങ്ങുകയാണ്. നിഷ്ജിത്ത് എന്ന കൊച്ചിക്കാൻ രണ്ട് വർഷം കൊണ്ട് നിർമ്മിച്ചതാണ് ‘ക്ലാസിക് ഇംപീരിയൽ’ എന്ന ഉല്ലാസകപ്പൽ. വാടകയ്ക്ക് എടുത്ത ബോട്ടുമായി കായൽ ടൂറിസം ആരംഭിച്ച നിഷ്ജിത്ത് 10 കോടി രൂപ മുക്കിയാണ് ഈ കപ്പൽ നിർമ്മിച്ചത്.
തിങ്കളാഴ്ച കൊച്ചി കായലിലെ രാമൻ തുരുത്തിൽ നിന്നും രാവിലെ 11 ന് കപ്പൽ നീറ്റിലിറങ്ങും. നീറ്റിലിറങ്ങി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഉദ്ഘാടനം സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാ നന്ദെസൊ നോവാൾ ചടങ്ങിൽ പങ്കെടുക്കും. നിഷ് ജിത്തിന്റെ ഉടമസ്ഥതയിൽ കായൽ സർവീസ് നടത്തുന്ന നാല് ആഡംബര ബോട്ടുകളും ഒരു ചെറു കപ്പലും ഇപ്പോഴുണ്ട്.
കപ്പൽ സർവീസിനായി സ്വന്തമായി ബോട്ട് ജെട്ടിയും നിർമ്മിച്ചിട്ടുണ്ട്. ഒമ്പത് മീറ്റർ നീളവും 4 മീറ്റർ വീതിയും ഉണ്ട് ഈ ഫ്ലോട്ടിങ് ജെട്ടിക്ക്. വാച്ച് കമ്പനി പ്രതിനിധിയായിരുന്ന നിഷ്ജിത്ത് കപ്പൽ ഉടമയെന്ന ലേബലിൽ എത്തി നിൽക്കുമ്പോൾ നിഷ് ജിത്തിന് ഇത് സ്വപ്ന സാക്ഷാത്കാരമാണ്. ഇനിയും ധാരാളം കാര്യങ്ങൾ ചെയ്യാനുള്ള കരുത്താണ് ക്ലാസിക് ഇംപീരിയൽ എന്ന് നിഷ്ജിത്ത് പറയുന്നു.
കേരളത്തിലെ ഏറ്റവും വലിയ ഉല്ലാസ കപ്പലായ ക്ലാസിക് ഇംപീരിയറിൽ ഡി ജെ പാർട്ടികൾ നടത്തുവാനുള്ള സൗകര്യങ്ങളും കേരള കലാരൂപങ്ങളും നൃത്തവും ഉൾപ്പെടെ യാത്രക്കാർക്ക് ആസ്വാദിക്കാൻ സാധിക്കം. 150 യാത്രക്കാർക്ക് യാത്ര ചെയ്യുവാൻ സാധിക്കുന്ന കപ്പലിൽ രണ്ട് തരത്തിലുള്ള ട്രിപ്പുകളാണ് പ്ലാൻ ചെയ്തിരിക്കുന്നത്. 1500 രൂപ്ക്ക് ഭക്ഷണം ഉൾപ്പെടെ മൂന്ന് മണിക്കൂർ യാത്രയും. 3000 രൂപയ്ക്ക് സൺസെറ്റ് ക്രൂസ്, അഞ്ചര മണിക്കൂർ യാത്രയുമാണ് ഒരുക്കിയിരിക്കുന്നത്.