സംസ്ഥാനത്ത് ഇപ്പോള്‍ കെട്ടിട നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്നത് തോന്നിയ വിലയ്്ക്കാണ്. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ കാര്യമായ ഈ മേഖലയില്‍ ഇടപെടാത്തതും വലിയ തോതില്‍ കല്ലിനും എം സാന്റിനും വില കൂട്ടി വില്‍ക്കുന്നതിന് കാരണമാകുന്നു. സംസ്ഥാനത്ത് റോയല്‍റ്റി നിരക്ക് വര്‍ധിപ്പിച്ചതോടെ ക്വാറി ഉടമകള്‍ സമരത്തിലാണ്. അതേസമയം കെട്ടിട നിര്‍മാണ വസ്തുക്കളുടെ വിലക്കയറ്റം തടയുവാന്‍ സമഗ്രമായ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കും എന്നാണ് മന്ത്രി പി രാജീവ് പറയുന്നത്.
മറ്റ് സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന റെഗുലേറ്ററി സംവിധാനം കൊണ്ടുവരാന്‍ സാധിക്കുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുകയാണെന്ന് പി രാജീവ് പറയുന്നു. അതേസമയം സംസ്ഥാനത്ത് ക്വറി ഉടമകള്‍ നടത്തുന്ന സമരം ജനങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും. 2015 ലെ കേരള മൈനര്‍ മിനറല്‍ കണ്സഷന് ചട്ടങ്ങള്‍ 2023ല്‍ കാലാനുസൃതമായി ഭേദഗതി ചെയ്തുവെന്നും.
ഇത് അനുസരിച്ച് റോയല്‍റ്റി നിരക്ക് മെട്രിക് ടണ്ണിന് 24 രൂപയില്‍ നിന്നും 48 രൂപയാക്കിയാണ് കൂട്ടിയതെന്നും സര്‍ക്കാര്‍ പറയുന്നു. കര്‍ണാടകയില്‍ മെട്രിക് ടണ്ണിന് 100 രൂപയാണ് ഈടാക്കുന്നത് എന്നാല്‍ കേരളത്തില്‍ 48 രൂപ മാത്രമാണെന്നും എം-സാന്‍ഡിന് റോയല്‍റ്റിയിലും ഡീലേഴ്സ് ലൈസന്‍സ് ഫീസ് ഇനത്തിലുമായി 2.83 രൂപയാണ് വര്‍ധിപ്പിച്ചത്. മെറ്റലിന് 2.56 രൂപയാണ് വര്‍ധിപ്പിച്ചത്.
എന്നാല്‍ ഇത് ചൂണ്ടിക്കാട്ടി ഭീമമായ വര്‍ധനവാണ് നിര്‍മാണ വസ്തുക്കള്‍ക്ക് ജനങ്ങളില്‍നിന്ന് ക്വാറി ഉടമകളും ഡീലര്‍മാരും ഈടാക്കുന്നത്. റോയല്‍റ്റി വര്‍ധനവിന് ആനുപാതികമായി പരമാവധി ഒന്നോ രണ്ടോ രൂപ വര്‍ധിപ്പിക്കേണ്ടിടത്താണ് അഞ്ചു രൂപ വരെ ക്വാറി ഉടമകള്‍ കൂട്ടിയത്. അതേസമയം ക്വറി ഉടമകള്‍ പറയുന്നത് കേരളത്തില്‍ 5,000ല്‍ കൂടുതല്‍ ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് 630 എണ്ണമാണ്.
തങ്ങള്‍ പ്രഖ്യാപിച്ച സമരം വില വര്ദ്ധനവിനായിട്ടല്ല മറിച്ച് ഉല്പാദന ചിലവ് ബാധിക്കുന്ന റോയല്‍റ്റി, സര്‍ക്കാര്‍ ഫീസുകള്‍, ഭൂമി വില, ഡീസല്‍, എക്സ്പ്ലോസീവ്സ്, സ്റ്റീല്‍, മെഷിനറി, കൂലി എന്നിവയില്‍ കേരളത്തില്‍ വലിയ വിലവര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇത് കെട്ടിട നിര്‍മാണ സാമഗ്രികളുടെ വിലയിലും പ്രതിഫലിക്കുമെന്ന് ഓള് കേരള ക്രഷര്‍ ക്വാറി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രതികരിക്കുന്നു.