രാജ്യം വേഗതയില്‍ കുതിക്കുമ്പോള്‍, കേരളം മാത്രം എന്തിനാണ് മാറി നില്‍ക്കുന്നതെന്ന് ചോദിച്ചുകൊണ്ടുള്ള നരേന്ദ്ര മോദിയുടെ അത്യുഗ്രമായ പ്രസംഗം യുവതലമുറയ്ക്കുള്ള പുത്തന്‍ പ്രതീക്ഷയാണ് നല്‍കിയത്. എല്ലാത്തിനും മാതൃകയാണ് സുന്ദരമായ കേരളം വിദ്യാഭ്യാസം, ആരോഗ്യം, സാസ്കാരിക മഹിമ എന്നിവയിലെല്ലാം മുന്നില്‍ നിന്നില്ക്കുന്നുവെന്ന് അദ്ദേഹം യുവാക്കളോടായി കൊച്ചിയില്‍ പറഞ്ഞു.
അത്ഭുതകരമായ പ്രകൃതി സൗന്ദര്യവും സാംസ്കാരിക കലാ പൈതൃകവും പാരമ്പ്യ വൈദ്യശാസ്ത്രവുമുള്ള കേരളത്തിലേക്ക് ലോകത്തെ വിളിച്ചുവരുത്താം. ടൂറിസം മേഖലയില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ പഴയ പ്രൗഡിയില്‍ അഭിരമിച്ചുകൊണ്ട് വികസനത്തിന് മുഖം തിരിച്ച് നില്ക്കുന്ന കേരളത്തില്‍ അതിന്റെ ഭവിഷത്ത് അനുഭവിക്കുന്നത് യുവ തലമുറയാണ്. തൊഴില്‍ ഇടങ്ങളും നല്ല ജീവിത സാഹചര്യങ്ങളും നഷ്ടപ്പെട്ട യുവതലമുറ വിദേശത്തേക്ക് ചേക്കേറുന്നു. ഈ സാഹചര്യം ഒഴുവാക്കുവാന്‍ കേരളത്തിന്റെ ഉന്നമനത്തിനും വികസനത്തിനും നമ്മോടൊപ്പം കൂടെയുണ്ട് എന്ന വാഗ്ദാനമാണ് മോദി നല്‍കിയത്.
ഡിജിറ്റല്‍ ഇന്ത്യയിലൂടെ നിര്‍മിത ബുദ്ധിയുടെയും ശാസ്ത്ര സാങ്കേതിക വിദ്യയുടെയും സാധ്യതകളിലൂടെ മലയാളികളുടെ വളര്‍ച്ച ലോകത്തിന് മുന്നില്‍ എത്തിക്കുവാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വരാന്‍ പോകുന്ന 25 വര്‍ഷത്തെ രാജ്യത്തിന്റെ വളര്‍ച്ചയില്‍ മാറി നില്‍ക്കാതെ കേരളം ഒപ്പം നില്‍ക്കണമെന്ന ആവശ്യമാണ് മോദി യുവാക്കളോടായി അഭ്യര്‍ത്ഥിച്ചത്. പ്രതീക്ഷ നഷ്ടപ്പെട്ട കേരളത്തിന് ഒരു പുതീയ ഉണര്‍വായിരുന്നു യുവം 2023. ഭാരതത്തെക്കുറിച്ചും കേരളത്തെക്കുറിച്ചും ഒരു പാട് സ്വപ്നം കാണുമ്പോള്‍ കേരളം പിന്നോട്ട് പോകുന്നുവെന്ന ആശങ്കയ്ക്കും സങ്കടത്തിനുമുള്ള ഒരു വിരാമമായി മാറും മോദിയുടെ കേരള സന്ദര്‍ശം.
ഒരു ഭരണാധികാരി എന്ന നിലയില്‍ സമൂഹത്തിന് ഇടയിലുള്ള ഭീതി മാറ്റുവാന്‍ നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിന് സാധിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച പ്രശ്നങ്ങള്‍ നിലനില്‍ക്കെ യുവം 2023 -ല്‍ പങ്കെടുക്കുവാന്‍ എത്തിയ യുവാക്കളെ അനാവശ്യമായി ബുദ്ധിമുട്ടിക്കാതെ സുരക്ഷ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ പോലീസിന് സാധിച്ചത് പ്രശംസനീയമാണ്.
വര്‍ഗീയതയോ രാഷ്ട്രീയമോ സ്വജന പക്ഷപാതമോ ഒന്നും അല്ലാതെ വികസനം മാത്രം ഫോക്കസ് ചെയ്തുകൊണ്ടുള്ളതായിരുന്നു. നരേന്ദ്ര മോദിയുടെ 50 മിനിറ്റ് നീണ്ട പ്രസംഗം. പ്രസംഗത്തിന് ഒടുവില്‍ മൊബൈല്‍ ലൈറ്റുകള്‍ തെളിയിച്ച് എല്ലാവരും ഒന്നായി വന്ദേമാതരം വിളികള്‍ ആ വേദിയില്‍ മുഴങ്ങിയപ്പോള്‍, വലിയ ആ വേശമായിരുന്നു യുവാക്കള്‍ക്കിടയില്‍.
നമ്മള് ഇത്രയും കാലം കണ്ടതില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ രാഷ്ട്രീയ മാറ്റത്തിന് കളമൊരുങ്ങുന്നുവെന്ന പുത്തന്‍ പ്രതീക്ഷയോടെയാണ് എല്ലാവരും ആ വേദി വിട്ട് വീടുകളിലേക്ക് മടങ്ങിയത്. ആ പ്രതീക്ഷ മുന്നോട്ട് കൊണ്ടു പോകേണ്ടത് കേരളത്തിലെ യുവതലമുറയുടെ ഉത്തരവാദിത്വമാണ്. മോദി പകര്‍ന്ന ആ വെളിച്ചം കേരളമെമ്പാടും പടര്‍ന്ന് കത്തി ജ്വലിച്ചാല്‍ മാത്രമെ യുവം 2023 നൂറ് ശതമാനം വിജയത്തില്‍ എത്തു.