തീ കൊണ്ടു അത്‌ഭുതം തീർക്കുകയാണ് ജേക്കബ് കുര്യൻ. നമ്മുടെ നാട്ടിൽ പ്രചാരം കുറവായ കലയാണ് പൈറോഗ്രഫി. തീ കൊണ്ട് പടങ്ങൾ വരയ്ക്കുന്ന കലയാണിത്. ചെറുപ്പകാലം മുതൽ കലയെ സ്നേഹിച്ച ജേക്കബ് മാറിയ ജീവത സാഹചര്യങ്ങളിൽ എത്തിപെട്ടത് സൗത്ത് ആഫ്രിക്കയിൽ. സൗത്ത് ആഫ്രിക്കയിലെ ഹിറ്റാച്ചി കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്നു ജേക്കബ്.
സൗത്ത് ആഫ്രിക്കയിൽ വച്ചാണ് ജേക്കബ് പൈറോഗ്രഫി എന്ന വ്യത്യസ്തമായ ചിത്ര രചന സ്വയത്തമാക്കുന്നത്. കലയോടുള്ള അടങ്ങാത്ത ആഗ്രഹം സൗത്ത് ആഫ്രിക്കയിലെ ജോലി ഉപേക്ഷിക്കാൻ ജേക്കബിനെ പ്രേരിപ്പിച്ചു. കേന്ദ്ര ഗവൺമെന്റിന്റ ഭാഗമായി പ്രവർത്തിക്കുന്ന കരകൗശല വികസന കമ്മിഷണറുടെ കാര്യാലയത്തിന് കീഴിലുള്ള ഏക അംഗീകൃത പൈറോഗ്രഫി ആർട്ടിസ്റ്റ് ആണ് ജേക്കബ്. കരകൗശല വികസന കമ്മിഷൻ സംഘടിപ്പിക്കുന്ന പ്രദർശനങ്ങളിൽ ഇന്ത്യയുട നീളം തന്റെ വർക്കുകൾ എത്തിക്കാൻ ജേക്കബിന് കഴിയുന്നു.
കുമ്പിൾ തടിയിൽ ആണ് പൈറോഗ്രഥി ചെയ്യുന്നത്. ആവശ്യമുള്ള വലിപ്പത്തിൽ തടി രൂപപ്പെടുത്തി അതിൽ വരയ്ക്കാൻ ഉദ്ദേശിക്കുന്ന ചിത്രങ്ങൾ സ്കെച്ച് ചെയ്ത് എടുത്ത ശേഷം പൈറോഗ്രഫി മഷീൻ ഉപയോഗിച്ച് ചിത്രം വരയ്ക്കുന്നു. അവസാനം ഇത് വാട്ടർ പ്രൂഫ് ചെയ്ത എടുക്കുന്നു. അതിനാൽ തന്നെ ഈ ചിത്രങ്ങൾക്ക് ആ ജീവനാന്ത ഗ്യാരണ്ടിയും ജേക്കബ് തരുന്നു.
കസ്റ്റമൈസ്ഡ് ചിത്രങ്ങൾ 400 രൂപ മുതൽ ആണ് വില.ഏത് വലിപ്പത്തും ജേക്കബ് ചിത്രം വരച്ചു നൽകും. തനിക്ക് അറിയാവുന്ന ഈ ചിത്രകല മറ്റുള്ളവർക്ക് പകർന്നുനല്കാൻ ഈ കലാകാരൻ നന്നായി പ്രയത്നിക്കുന്നുണ്ട്. അങ്ങനെ പൈറോഗ്രഫി എന്ന നമ്മുടെ നാട്ടിൽ പ്രചാരം കുറഞ്ഞ ഈ ആർട്ട് ഇന്ത്യയിലടനീളം എത്തിക്കാനുള്ള യാത്രയിലാണ് ജേക്കബ്.