ഇന്ത്യയുട സ്ത്രീ പുരുഷ അനുപാതത്തിൽ പുരോഗതിയുള്ളതായി റിപ്പോർട്ട്. 2036 ആകുമ്പോഴേക്കും ആയിരം പുരുഷന്മാർക്ക് 952 സ്ത്രീകൾ എന്ന അനുപാതം ആയി മെച്ചെപ്പെടുമെനന്ന് പ്രതീക്ഷിക്കുന്നു. 943 ആയിരുന്നു 2011 ലെ അനുപാതം. വിമൻ ആൻഡ് മെൻ ഇൻ ഇന്ത്യ 2022 എന്ന റിപ്പോട്ടിലാണ് ഈ പുരോഗതി പരാമർശിച്ചിട്ടുള്ളത്.
കേന്ദ്ര സ്ഥിതി വിവര പദ്ധതി നിർവഹണ മന്ത്രാലയം നേരത്തെ പുറത്ത് ഇറക്കിയ റിപ്പോർട്ടിൽ നവജാത ശിശുക്കളുടെ ലിംഗാനുപാതത്തിൽ വർദ്ധനള്ളതായി വ്യക്തമാക്കിയിരുന്നു. സ്ത്രീകളടെ അനുപാതത്തിൽ വർധനവ് ഉണ്ടെങ്കിലും തൊഴിൽ മേഖലയിൽ സ്ത്രീകളുടെ എണ്ണം കൂടുന്നില്ല എന്നാണ് വിമൻ ആന്റ് മെൻ ഇന്ത്യ റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യൻ ലേബർ ഫോഴ്സ് പാർട്ടി സിപ്പേഷൻറേറ്റിൽ സ്ത്രീൾ 32. 8 ശതമാനം ആണ്. എന്നാൽ പുരുഷന്മാർ 77.2 ശതമാനവും.
വർഷങ്ങളായി ഈ കണക്ക് പുരോഗതി ഇല്ലാതെ തുടരുകയാണ്. ഗ്രാമപ്രദേശങ്ങളിലെ പുരുഷന്മാര ദിവസ വരുമാനം നഗരങ്ങളിലെ സത്രി ളെക്കാൾ കൂടുതൽ ആണ് എന്ന് റിപ്പോർട്ട് പ്രതിപാധിക്കുന്നു. ഇത് സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്യത്തിന് മേലുള്ള വൻ പരാജയമാണ്. 2036 ആകുമ്പോൾ ജനസംഖ്യയിൽ യിൽ 60 വയസിന് മകളിൽ ഉള്ളവർ കൂടുകയും എന്നാൽ 15 വയസ് താഴെ ഉള്ളവർ കുറയുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്.