ഇറ്റലിയിൽ പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ വെള്ളത്തിനടിയിൽ നിന്നും കണ്ടെത്തി. അപ്രതീക്ഷിതമായി ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കിട്ടിയത് സൗത്ത് ഇറ്റലിയിലെ കാമ്പാനിയയ്ക്ക് സമീപമുള്ള പോസുവോലി തുറമുഖത്ത് നിന്ന് ആണ്. പുരാവസ്തു ഗവേഷകർ നടത്തിയ തിരച്ചിലിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
അവശിഷ്ടങ്ങൾ നബാറ്റിയൻ നാഗരികതയുമായി ബന്ധപ്പെട്ടതാണെന്നാണ് ഗവേഷകരുടെ നിഗമനം. നബാറ്റിയൻ ദേവതയാണ് ദസറ. ദസറയ്ക്ക് സമർപ്പിച്ചിരിന്നതാണ് ഈ ക്ഷേത്രം എന്നാണ് പ്രാഥമിക നിഗമനം. ദസറയെ നബാറ്റിയൻ നാഗരികതയിൽ പർവതങ്ങളുടെ ദൈവം എന്നാണ് വിളിക്കുന്നത്. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കൂടാതെ കാഴ്ചയിൽ അതിമനോഹരമായ രണ്ട് പുരാതന റോമൻ മാർബിളുകളും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
നബാറ്റിയൻ, റോമൻ സാമ്രാജ്യത്തിന്റെ ഒരു സൗഹൃദ സാമ്രാജ്യമായിരുന്നു. റോമൻ കാലഘട്ടത്തിൽ, യൂഫ്രട്ടീസ് നദി മുതൽ ചെങ്കടൽ വരെ നബാറ്റിയൻ സാമ്രാജ്യം വ്യാപിച്ചു കിടന്നു. പെട്ര എന്ന അറേബ്യൻ പെനിൻസുലയിലെ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഭൂപ്രദേശം ഒരു കാലത്ത് നബാറ്റിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു.
റോമൻ മെഡിറ്ററേനിയനിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖമായിരുന്ന പോസുവോലി തുറമുഖം വരെ വിസ്തൃതമായിരുന്നു. നബാറ്റിയൻ സാമ്രാജ്യം തുറമുഖ മേഖലയിലും ഉൾക്കടലിലും കൂടുതൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പുരാതന സാമ്രാജ്യത്തിലേക്കുള്ള ചരിത്രത്തിന്റെ കൂടുതൽ തിരശ്ശീലകൾ തുറന്നേക്കാവുന്ന ക്ഷേത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് ഗവേഷകർ.