ഫിലുമെനി എന്ന് കേട്ടാല്‍ നമ്മളില്‍ പലരും നെറ്റി ചുളിക്കും. തീപ്പെട്ടിക്കൂട് ശേഖരണം അറിയപ്പെടുന്നത് ഫിലുമെനി എന്നാണ്. പണ്ടു കാലത്തെ കുട്ടികളുടെ ഒരു ഹോബിയായിരുന്നു തീപ്പെട്ടി കൂട് ശേഖരണം. പുക അടുപ്പുകളുടെ ഉപയോഗം കുറഞ്ഞത് വഴി തീപ്പെട്ടിയുടെ ഉപയോഗത്തിലും കുറവു വന്നു. പഴയ തലമുറയ്ക്ക് ഇങ്ങനെ ഒരു ഹോബി ഉണ്ടായിരുന്നു എന്ന് പോലും പുതു തലമുറയ്ക്ക് കേള്‍ക്കുമ്പോള്‍ അത്ഭുതമുണ്ടാക്കാ.
ഫിലുമെനി ഹോബിയാക്കിയിരിക്കുകയാണ് കാക്കനാട് ചെമ്പമുക്ക് ആശാരിമാട്ടേല്‍ സന്തോഷ്. 9,600 തരം തീപ്പെട്ടികള്‍ കാണിച്ച് അമ്പരപ്പിക്കും ടാക്‌സി ഡ്രൈവര്‍ കൂടിയായ സന്തോഷ്. നാല്‍പത്തിയെട്ടുകാരനായ സന്തോഷ് 2014 ല്‍ ആണ് തീപ്പെട്ടി ശേഖരണം ആരംഭിച്ചത്. കാളയുടെ ചിത്രമുള്ള ഒരു തീപ്പെട്ടിക്കൂട് ഒരിക്കല്‍ സന്തോഷിന് റോഡരികില്‍ നിന്നും കിട്ടി. അതായിരുന്നു തുടക്കം.
തീപ്പെട്ടി ശേഖരണത്തിനായി യാത്രകള്‍ ചെയ്തു 300 ഓളം തീപ്പെട്ടികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ സന്തോഷിന് കിട്ടി. ഇന്ത്യന്‍ ഫിലുമെനി ക്ലബ്ബ് അംഗമായ ഹരിയാന സ്വദേശി പ്രവീണ്‍ കുമാര്‍ സിംഗുമായുള്ള ചങ്ങാത്തം സന്തോഷിന്റെ ഈ ഹോബിയ്ക്കു ഇരട്ടി മധുരം നല്കുന്നു. 50 തരം തീപ്പെട്ടികള്‍ കൊറിയര്‍ അയച്ച് പ്രവീണും അദ്ദേഹത്തിന്റെ ഹോബിയില്‍ പങ്കാളിയായി. കേരളത്തിലെ തീപ്പെട്ടികള്‍ തിരിച്ചയച്ച് കൂട്ടുകാരനെ പ്രോത്സാഹിപ്പിക്കാന്‍ സന്തോഷും മറന്നില്ല. ഇന്ന് ധാരാളം ഫിലുമെനിസ്റ്റ് കൂട്ടുകാര്‍ സന്തോഷിനുണ്ട്.
കളമശ്ശേരിയിലെ വണ്ടിത്താവളമാണ് സന്തോഷിന്റെ തീപ്പെട്ടി ശേഖരണേ കേന്ദ്രത്തില്‍ പ്രധാനം. പത്തു രൂപയ്ക്ക് തീപെട്ടി വാങ്ങി ആഴ്ചയ്ക്ക് ഒരിക്കല്‍ സന്തോഷ് വണ്ടിത്താവളത്തിലേക്ക് പോകും. തന്റെ കൈയിള്ള തീപ്പെട്ടി അന്യ സംസ്ഥാന ലോറി ഡൈവര്‍മാര്‍ക്ക് നല്കി പകരം അന്യ സംസ്ഥാന തീപ്പെട്ടികള്‍ സ്വന്തമാക്കുന്നു. ഇത് പതിവായതോടെ അന്യ സംസ്ഥാന ഡ്രൈവര്‍മാരും പലതരം തീപ്പെട്ടി എത്തിച്ചു കൊടുത്ത് സന്തോഷ്‌ന്റെ ഹോബിയെ പ്രോത്സാഹിപ്പിക്കുന്നു.
25 പൈസയുട വിലയുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമുള്ള തീപ്പെട്ടി മുതല്‍ നീളത്തിലുള്ള കൊള്ളികള്‍ ഉള്ള ഫ്രാന്‍സിന്റെ തീപ്പെട്ടി വരെ സന്തോഷിന്റെ ശേഖരത്തിലുണ്ട്. കൂടാതെ മെസി, റൊണാള്‍ഡോ, ഗൂഗിള്‍, ഫെയ്‌സ്ബുക്ക് തുങ്ങി. വിവിധ തരം തീപ്പെട്ടികളുടെ കലവറ ഇവിടെ ഉണ്ട്.