2018-ലാണ് സാദി അറേബ്യയിൽ ബഹിരാകാശ പദ്ധതിയ്ക്ക് തുടക്കമിടുന്നത്. എന്നാൽ ബഹിരാകാശത്തേക്ക് ആളെ അയയ്ക്കുന്ന ദൗത്യത്തിന് കഴിഞ്ഞ വർഷം ആരംഭം കുറിച്ചു. ആദ്യ വനിത ബഹിരാകാശ സഞ്ചാരിയെ യാത്രയാക്കാൻ ഒരുങ്ങുകയാണ് സൗദി അറേബ്യ.
സൗദിയുടെ ആദ്യ ബഹിരാകാശ യാത്രിക എന്ന ബഹുമതി റയാന ബർണാവിയ്ക്കാണ് ലഭിച്ചിരിക്കുന്നത്. സഹയാത്രികനായ അലി അൽ ഖർനിയും റയാനയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകും എന്നുള്ള വാർത്ത സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വിഷൻ 2030 എന്ന അജൻഡയുടെ ഭാഗമായി ആണ് ഇത്.
വിഷൻ 2030 രാജ്യത്തിൻറെ സാമ്പത്തിക പരിഷ്കരണത്തിൻറെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് കിരീടവകാശിയ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപനം നടത്തിയത്. 2019-ൽ സൗദിയുടെ അയൽരാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റ്സ് തങ്ങളുടെ പൗരന്മാരിൽ ഒരാളെ ബഹിരാകാശത്തേക്ക് അയച്ച ആദ്യത്തെ അറബ് രാജ്യമായി.
ബഹിരാകാശ സഞ്ചാരി ഹസ്സ അൽ മൻസൂരി എട്ട് ദിവസം ഐഎസ്എസിൽ ചെലവഴിച്ചത്. മെയ് എട്ടിന് കെന്നഡി സ്പേയിസ് സെന്ററിൽ നിന്നും സ്പേയിസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് സൗദിയുടെ ആദ്യ വനിത ബഹിരാകാശ സഞ്ചാരി യാത്ര തിരിക്കുക.