‘വികാര നൗകുമായി’ എന്ന ഗാനം തന്റെ മരപ്പണിക്കിടെ പാടി സോഷ്യല്‍ മീഡിയയില്‍ വൈറലായ രമേഷ് പൂച്ചാക്കലിനെ തേടി സിനിമയില്‍ നിന്നും അവസരം. സോഷ്യല്‍ മീഡിയിലൂടെ രമേഷിന്റെ പാട്ടുകള്‍ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. വെള്ളം സിനിമയുടെ നിര്‍മാതാവ് മുരളി കുന്നംപുറത്ത് തന്റെ അടുത്ത സിനിമയില്‍ രമേഷിന് അവസരം നല്‍കാമെന്ന് വ്യക്തമാക്കുകയായിരുന്നു. മരപ്പണിക്കിടയിലും സംഗീതം വിട്ട് കളയാത്ത രമേഷ് നിരവധി ഗാനമേള ട്രൂപ്പുകളിലും ഗായഗനായി പോകാറുണ്ട്.
ആലപ്പുഴയിലെ പൂച്ചാക്കലില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ ഫര്‍ണിച്ചര്‍ ഷോപ്പില്‍ ജോലിക്കാരനാണ് രമേഷ്. സംഗീതം കൊണ്ടും ഗാനമേളയില്‍ നിന്നും ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ടും ജീവിതം മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിക്കില്ല എന്ന് മനസ്സിലായപ്പോഴാണ് തന്റെ പരമ്പരാഗത ജോലിയിലേക്ക് തിരിയുകയായിരുന്നു രമേഷ്. ഗാന രചനയിലും രമേഷ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
സുരേഷ് കലാഭവന്റെ നിര്‍ദേശ പ്രകാരമാണ് 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗാനമേളയ്ക്ക് പോകാറുള്ള തളിപ്പറമ്പ് ക്ഷേത്രത്തെക്കുറിച്ച് രമേഷ് ഗാനം രചിക്കുന്നത്. ‘തമസില്‍ ഞാന്‍ അലയുകയായിരുന്നു’ വെന്ന് ഗാനം എഴുതി പാട്ടെഴുത്തിലും കഴിവ് തെളിയിച്ചു. പിന്നീട് നിരവധി ഗാനങ്ങള്‍ രമേഷ് രചിച്ചു. രമേഷിന്റെ ഗാനങ്ങള്‍ നിരവധി പ്രമുഖരായ ഗായകര്‍ പാടി.
സുധീപ്കുമാര്‍, മധു ബാലകൃഷ്ണന്, ദേവാനന്ദ്, വിധുപ്രതാപ്, ഗായത്രി വര്‍മ്മ എന്നിവര്‍ ആലപിച്ച നിരവധി ഗാനങ്ങരമേഷ് ഇതിനോടകം എഴുതിയിട്ടുണ്ട്. കൊവിഡ് കാലത്ത് സേവനം നടത്തിയവരെക്കുറിച്ച് എഴുതിയ ഗാനവും ശ്രദ്ധിക്കപ്പെട്ടു.